പാരിസ്: ലീഗ് വണ്ണിൽ മോണകോക്കു മുന്നിൽ കിരീടം നഷ്ടപ്പെട്ട പി.എസ്.ജിക്ക് ആശ്വാസമായി ഫ്രഞ്ച് കപ്പ്. ആഞ്ചേഴ്സിനെ ഒരു ഗോളിന് മറികടന്ന് തുടർച്ചയായ മൂന്നാം തവണയാണ് ഫ്രഞ്ച് കിരീടം പാരിസ് സെയ്ൻറ് ജർമെയ്ൻ സ്വന്തമാക്കിയത്. പി.എസ്.ജിയുടെ 11ാം ഫ്രഞ്ച് കിരീടം. 1982ലാണ് ക്ലബ് ആദ്യമായി ഇൗ കിരീടം ചൂടുന്നത്. വിജയികളായെങ്കിലും എതിരാളികൾ സമ്മാനിച്ച സെൽഫ് ഗോളിലായിരുന്നു ജയമെന്നത് കിരീടനേട്ടത്തിെൻറ മാറ്റ് കുറക്കുന്നു.
ലീഗിൽ 12ാം സ്ഥാനക്കാരായ ആഞ്ചേഴ്സിനെതിരെ വിജയം എളുപ്പമാണെന്ന് കരുതിയ പി.എസ്.ജിയുടെ കണക്കുകൂട്ടലുകൾ തെറ്റി. 90 മിനിറ്റും ആഞ്ചേഴ്സ് താരങ്ങൾ പി.എസ്.ജിയെ വെള്ളംകുടിപ്പിച്ചു. അർജൻറീനൻ താരം എയ്ഞ്ചൽ ഡി മരിയ എടുത്ത കോർണർ കിക്ക് തലകൊണ്ട് ഗതിതിരിച്ചുവിടാനുള്ള ആഞ്ചേഴ്സ് താരം ഇസ്സ സിസോക്കോയുടെ ശ്രമം സ്വന്തം പോസ്റ്റിൽ പന്തെത്തിക്കുന്നതിൽ കലാശിക്കുകയായിരുന്നു. ഇതോടെ സീസണിൽ പി.എസ്.ജിക്ക് രണ്ടാം കിരീടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.