????????????????????? ????????????? ??????????? ????????????????

പരിക്ക്​; നെയ്​മറിന്​ മാഞ്ചസ്​റ്ററുമായുള്ള കളി നഷ്​ടമായേക്കും

പാരിസ്​: ബ്രസീലിയൻ ഫുട്​ബാൾ താരവും പാരിസ്​ സ​െൻറ്​ ജർമനി(പി.എസ്​.ജി)യുടെ പ്രധാന താരവുമായ നെയ്​മറിന്​ മാഞ്ചസ്​റ്റർ യുണൈറ്റഡുമായുള്ള ചാമ്പ്യൻസ്​ ലീഗ്​ നഷ്​ടമായേക്കും.

ബുധനാഴ്​ച പി.എസ്​.ജിയും സ്​ട്രാസ്​ബർഗുമായി നടന്ന ഫ്രഞ്ച്​ കപ്പ്​ മത്സരത്തിനിടെ സ്​ട്രാസ്​ബർഗ്​ മിഡ്​ഫീൽഡർ മോട്ടാസ്​ സെംസേമി ഫൗൾ ചെയ്​തതിനെ തുടർന്ന്​ കാൽക്കുഴക്ക്​ പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു​. പരിക്ക്​ ഗുരുതരമാണെന്നാണ്​ റിപ്പോർട്ട്​.

നെയ്​മറിന്​ വലതുകാലിൽ കഴിഞ്ഞ വർഷം പരിക്കേറ്റിരുന്നു. ഇതേ സ്​ഥലത്തു തന്നെയാണ്​ ഇ​പ്പോഴും പരിക്ക്​ പറ്റിയത്​. അതിനാൽ താരം ഏറെ അസ്വസ്​ഥനാണെന്ന്​ പി.എസ്​.ജി മാനേജർ തോമസ്​ ടച്ചൽ പറഞ്ഞു. നെയ്​മർ മൂന്ന്​ തവണയാണ്​ ഫൗൾ ചെയ്യപ്പെട്ടത്​. ആദ്യ തവണ ഫൗൾ ചെയ്യപ്പെട്ടപ്പോൾ റഫറി വിസിൽ ചെയ്​തില്ല. രണ്ടാമതും, മൂന്നാമതും ഫൗൾ ചെയ്​തപ്പോ​ഴാണ്​​ നെയ്​മറിന്​ ഗ്രൗണ്ട്​ വിടേണ്ടി വന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - PSG’s Neymar a doubt for Manchester United tie after being taken to hospital -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.