പുണെ: ഐ.എസ്.എല്‍ മൂന്നാം പതിപ്പിലെ ആദ്യ ഡെര്‍ബിയില്‍ തിങ്കളാഴ്ച പുണെ സിറ്റിയും മുംബൈ സിറ്റിയും ഏറ്റുമുട്ടും. ഇതുവരെയുള്ള രണ്ടു സീസണുകളിലും സെമിഫെനലില്‍ കടന്നിട്ടില്ലാത്ത ഇരുടീമുകളും തമ്മിലുള്ള ബലാബലം അതിനാല്‍തന്നെ പ്രവചനാതീതമാവും. പുതിയ മാര്‍ക്വീതാരം ഡീഗോ ഫോര്‍ലാന്‍െറ വരവാണ് മുംബൈക്ക് മുന്‍തൂക്കം നല്‍കുന്നത്.
2010 ലോകകപ്പില്‍ ഉറുഗ്വായ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഫോര്‍ലാന്‍ നല്ലകാലം പിന്നിട്ടുവെങ്കിലും ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് കോച്ച് അലക്സാണ്ടര്‍ ഗ്വിമാറെസിന്‍െറ പ്രതീക്ഷ. എന്നാല്‍, മുന്‍നിരയില്‍ ഫോര്‍ലാനൊപ്പം പടനയിക്കേണ്ട സുനില്‍ ഛേത്രിയടക്കം നാലു ഇന്ത്യന്‍ താരങ്ങളുടെ അഭാവം ടീമിനെ കുഴക്കുന്നു. എ.എഫ്.സി കപ്പ് സെമിയില്‍ കടന്ന ബംഗളൂരു എഫ്്.സിക്കായി പന്തുതട്ടുന്ന ഛേത്രി, അമരീന്ദര്‍ സിങ്, ലാലല്‍ചുവാന്‍മാവിയ ഫനായി, ഉദാന്ത സിങ് എന്നിവരാണ് ആദ്യ മത്സരങ്ങളില്‍ ടീമിനൊപ്പമില്ലാത്തത്. പ്രീ സീസണില്‍ തിളങ്ങിയ സ്ട്രൈക്കര്‍ ഗാസ്റ്റണ്‍ സാന്‍ഗോയി പരിക്കുമൂലം സീസണില്‍ പന്തുതട്ടില്ളെന്ന് ഉറപ്പായതും ടീമിന് തിരിച്ചടിയായി.
പരിക്കിന്‍െറ പിടിയില്‍ തളര്‍ന്ന അവസ്ഥയിലാണ് പുണെയും. മാര്‍ക്വീതാരമായി കണ്ടത്തെിയ മുന്‍ ബാഴ്സലോണ, ചെല്‍സി താരം ഐഡോര്‍ ഗുഡ്ജോന്‍സണും ഡിഫന്‍ഡര്‍ ആന്ദ്രെ ബികെയും പരിക്കുമൂലം മടങ്ങി. പുതിയ മാര്‍ക്വീ താരമായി കണ്ടത്തെിയ മുന്‍ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് സിസോകോയാവട്ടെ ടീമിനൊപ്പം ചേര്‍ന്നിട്ടുമില്ല. എന്നാല്‍, പുണെയുടെ വലിയനഷ്ടം ഇവരൊന്നുമല്ല. ഇന്ത്യയിലെ ഏറ്റവുംമികച്ച യുവതാരമെന്ന വിശേഷണമുള്ള യൂജിന്‍സണ്‍ ലിങ്ദോ ബംഗളൂരു എഫ്.സിക്കൊപ്പം എ.എഫ്.സി കപ്പ് ദൗത്യത്തിലായതാവും ടീമിന് കനത്ത തിരിച്ചടിയാവുക.
കഴിഞ്ഞ രണ്ടു സീസണുകളിലെ കിരീടനേട്ടത്തിലും പങ്കാളിയായ അര്‍മേനിയന്‍ ഗോള്‍കീപ്പര്‍ അപൗല എദല്‍ ആണ് പുണെയുടെ ശക്തികേന്ദ്രം. കഴിഞ്ഞ സീസണില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത കോച്ചായിരിക്കെ സെമിയിലെ മോശം പെരുമാറ്റത്തിന് സസ്പെന്‍ഷന്‍ ലഭിച്ച പുണെ പരിശീലകന്‍ അന്‍േറാണിയോ ഹബാസിന് തിങ്കളാഴ്ച ടച്ച്ലൈനില്‍ സ്ഥാനമുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.