ലണ്ടൻ: ഇപ്പോൾ ലോകം പോരാടേണ്ട ഏറ്റവും വലിയ രോഗം വംശീയതയാണെന്ന് ഇംഗ്ലണ്ട് ഫുട്ബാൾ താരം റഹീം സ്റ്റെർലിങ്. വംശീയത കോവിഡിനേക്കാൾ ഭീകരമാണ്. മഹാമാരി ഉയർത്തുന്ന ഭീഷണിയേക്കാൾ വലുതാണ് വംശീയതയുടേതെന്നും മാഞ്ചസ്റ്റർ സിറ്റിയുടെ ഈ മുന്നേറ്റനിര താരം പറഞ്ഞു. കാലങ്ങളായി സമൂഹത്തെ കാർന്നുതിന്നുകയാണ് വംശീയത.
മഹാമാരിയെപ്പോലെതന്നെ ഈ രോഗവും അവസാനിപ്പിക്കുന്നതിന് മാർഗങ്ങൾ കണ്ടെത്തണം. ജോർജ് ഫ്ലോയ്ഡിെൻറ മരണെത്ത തുടർന്ന് ലോകത്താകെ നടക്കുന്ന പ്രക്ഷോഭങ്ങൾക്കും സ്റ്റെർലിങ് പിന്തുണ പ്രഖ്യാപിച്ചു. പ്രക്ഷോഭം സമാധാനപരമാകണം.
തങ്ങൾ കാണുന്ന അനീതിക്കെതിരെയാണ് പ്രക്ഷോഭകർ രംഗത്തുള്ളത്. ഷോപ്പുകൾ തകർക്കാതെയും ആരെയും പരിക്കേൽപിക്കാതെയുമാണ് സമരം നടത്തേണ്ടത്. വംശീയതക്കെതിരെ പ്രതികരിച്ചതിെൻറ പേരിൽ തെൻറ ഫുട്ബാൾ കരിയർ അപകടത്തിലായാൽപോലും വിഷയമില്ല.
ഇത്തരം കാര്യങ്ങൾ സംഭവിക്കുേമ്പാൾ തെൻറ ജോലിയെക്കുറിച്ച് ചിന്തിച്ച് ഇരിക്കാനാകില്ല. എന്താണ് ശരിയെന്നാണ് ഞാൻ ആലോചിക്കുന്നത്. നൂറ്റാണ്ടുകളായി വംശീയ അധിക്ഷേപം തുടരുകയാണ്. ജനങ്ങൾ മാറ്റത്തിന് തയാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.