മഡ്രിഡ്: അദ്ഭുതങ്ങളൊന്നും സംഭവിക്കാൻ റയൽ മഡ്രിഡ് അനുവദിച്ചില്ല. തിരിച്ചുവരവിെൻറ ചരിത്രം ഏറെയുള്ള ബാഴ്സലോണക്ക് സ്പാനിഷ് സൂപ്പർ കപ്പിൽ രണ്ടാം പാദത്തിലും മഡ്രിഡിെൻറ കുതിപ്പിനു മുന്നിൽ തോൽവി സമ്മതിക്കാനായിരുന്നു വിധി. 2-0ത്തിന് രണ്ടാം പാദവും ജയിച്ച് സ്പാനിഷ് സൂപ്പർ കപ്പും ൈകപിടിയിെലാതുക്കി സിനദിൻ സിദാൻ എന്ന ഫുട്ബാൾ മാന്ത്രികനും സംഘവും ൈജത്രയാത്ര തുടരുന്നു. ഇരുപാദങ്ങളിലുമായി 5-1നായിരുന്നു റയൽ മഡ്രിഡിെൻറ രാജകീയ വാഴ്ച. സസ്പെൻഷനെ തുടർന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തിരുന്ന മത്സരത്തിൽ അസെൻസിയോയും ബെൻസേമയുമാണ് റയൽ മഡ്രിഡിെൻറ സ്കോറർമാർ.
1
അസെൻസിയോ ഒരു പ്രതിഭയാണ്
കളിതുടങ്ങി ചൂടുപിടിച്ചിരുന്നില്ല. അതിനുമുമ്പ് ബാഴ്സലോണയുടെ െനഞ്ചിനിട്ട് കൗമാരതാരം അസെൻസിയോയുടെ െകാട്ട്. 25 വാര അകലെനിന്ന് ഷോട്ടുതിർക്കാൻ അസെൻസിയോ മുതിർന്നപ്പോൾ, അതിേമാഹമാണെന്ന് തോന്നിച്ചു. എന്നാൽ, മാന്ത്രികസ്പർശമുള്ളതായിരുന്നു ആ ഇടങ്കാൽ. സൂപ്പർ കിക്ക് പറന്നുയർന്ന് പോസ്റ്റിെൻറ ഇടതുമൂലയിലൂടെ കയറുേമ്പാൾ, ബാഴ്സ ഗോളി ടെർ സ്റ്റീഗന് നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ പാദത്തിലും ഇതേ ഷോട്ടിൽ ഗോൾ കണ്ടെത്തിയ അസെൻസിയോയെ തടയാൻ രണ്ടാം പാദത്തിലും ബാഴ്സലോണ ഡിഫൻഡർമാർ മറന്നു. നിർണായക മത്സരങ്ങളിലെല്ലാം സ്കോർ ചെയ്യുന്നവൻ എന്ന പൊലിമ അസെൻസിയോ ഇത്തവണയും െതറ്റിച്ചില്ല. രണ്ടു സീസൺ അപ്പുറം റയൽ മയോർക്കയിൽനിന്ന് ബാഴ്സയിലേക്കുള്ള കൂടുമാറ്റ ചർച്ചകൾ ചെറിയ തുകയുടെ പേരിൽ വഴിമാറിയതിനെ കറ്റാലന്മാർ ഇന്ന് ശപിക്കുന്നുണ്ടാകണം.
2
വണ്ടർ ഗോൾ ബെൻേസമ
അവസരങ്ങളേറെ കിട്ടിയിട്ടും ഗോളടിക്കാത്തവൻ എന്ന പേരുദോഷം ബെൻസേമ തിരുത്തി. 39ാം മിനിറ്റിലായിരുന്നു ആ ഗോൾ. ഇടതുവിങ്ങിൽ പതിവുപോലെ കുതിച്ച ബ്രസീൽ താരം മാഴ്സലോ നൽകിയ സൂപ്പർ ക്രോസ്, ഉംറ്റിറ്റിയെ കബളിപ്പിച്ച് ഇടങ്കാലുകൊണ്ട് പന്ത് വലയിലെത്തിച്ചു. ദീർഘനാളിനുശേഷം ബെൻസേമയുടെ ഗോൾ. ആദ്യ പകുതിയിൽതന്നെ രണ്ടു ഗോളുകൾ ബാഴ്സ വഴങ്ങിയതോടെ കപ്പ്കൈവിെട്ടന്ന് കറ്റാലൻനിര ഉറപ്പിച്ചു. രണ്ടാം പകുതിയിൽ മെസ്സിയുടെ ചില മുന്നേറ്റങ്ങളുണ്ടായി എന്നതൊഴിച്ചാൽ മറ്റൊന്നും ബാഴ്സലോണക്ക് എടുത്തുപറയാനുണ്ടായിരുന്നില്ല. മെസ്സിയും സുവാരസും ഒാരോ തവണ നിറയൊഴിച്ചത് ക്രോസ്ബാറിൽ തട്ടി മടങ്ങിയെന്നതു മാത്രമായിരുന്നു ഏറെ ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.