മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തോടടുക്കുേമ്പാൾ അത്ലറ്റികോ മഡ്രിഡിനും ആരാധകർക്കും ഉറക്കമില്ലാത്ത രാത്രികളാവും. കണ്ണടച്ചാൽ, സർവവിനാശകാരിയായി വരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖമാവും സിമിയോണിയുടെയും ഗാബിയുടെയും ഡിഗോ ഗോഡിെൻറയുമെല്ലാം മനസ്സിൽ. 2014ലും 2016ലും ഫൈനലിൽ വിളിപ്പാടകലെ കാത്തിരുന്ന യൂറോപ്യൻ കിരീടം തട്ടിയകറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ എങ്ങനെ മറക്കാനാവും. ഇക്കുറി, യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മഡ്രിഡ് എതിരാളിയായപ്പോൾ തുടങ്ങിയ ദുഃസ്വപ്നം കഴിഞ്ഞ രാത്രിയിൽ സാൻറിയാഗോ ബെർണബ്യൂവിലെ വെള്ളിവെളിച്ചത്തിനു കീഴെ പകർന്നാടി.
ക്രിസ്റ്റ്യാനോ എന്ന കടമ്പക്ക് മുന്നിൽ നിരായുധരായി അത്ലറ്റികോ മഡ്രിഡിെൻറ ദയനീയ കീഴടങ്ങൽ. മഡ്രിഡ് ഡെർബിയായി മാറിയ ചാമ്പ്യൻസ് ലീഗ് സെമിയിലെ ആദ്യ പാദത്തിൽ ക്രിസ്റ്റ്യാനോ ഹാട്രിക് ഗോളുമായി കളംനിറഞ്ഞപ്പോൾ അത്ലറ്റികോ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കീഴടങ്ങി. കളിയുടെ 10ാം മിനിറ്റിൽ കാസ്മിറോയുടെ ക്രോസ് ഹെഡറിലൂടെ വലക്കകത്താക്കി തുടങ്ങിയ ക്രിസ്റ്റ്യാനോ രണ്ടാം പകുതിയിൽ കണ്ണഞ്ചിപ്പിക്കുന്ന രണ്ട് ഗോളുകൾ കൂടി സ്വന്തം പേരിലാക്കി അത്ലറ്റികോയുടെ അന്ത്യം ഉറപ്പാക്കി. 73ാം മിനിറ്റിൽ മാഴ്സലോ വഴി ബെൻേസമയിലൂടെയെത്തിയ പന്തും 86ാം മിനിറ്റിൽ ലൂകാസ് വാസ്ക്വസിെൻറ ഷോട്ടിലൂടെയും ക്രിസ്റ്റ്യാനോ യാൻ ഒബ്ലാകിെൻറ കോട്ട പിളർത്തി. തിരിച്ചുവരാനാവാത്ത വിധം തളർന്ന അത്ലറ്റികോ മഡ്രിഡിന് ഇനി മേയ് 10 ബുധനാഴ്ച രാത്രിയിലാണ് പ്രതീക്ഷ. തങ്ങളുടെ ഹോം ഗ്രൗണ്ടായ വിസെെൻറ കാൾഡെറോണിൽ നടക്കുന്ന രണ്ടാം പാദത്തിൽ തിരിച്ചുവരവിനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് കോച്ച് സിമിയോണിയും ഉറപ്പുനൽകുന്നു.
ക്രിസ്റ്റ്യാനോയുടെ ട്രിപ്പ്ൾ ഹാട്രിക്
അത്ലറ്റികോയെ കാണുേമ്പാൾ കലിതുള്ളുന്ന ക്രിസ്റ്റ്യാനോയെന്ന പതിവ് ഇക്കുറിയും തെറ്റിയില്ല. കഴിഞ്ഞ നവംബറിലെ ലാ ലിഗ ഡെർബിയിൽ അത്ലറ്റികോയുടെ ഗ്രൗണ്ടിൽ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ, ബെൻസേമയെയും കാസ്മിറോയെയും കൂട്ടുപിടിച്ച് കളി കൈയിലെടുത്തപ്പോൾ സിമിയോണിയുടെ മറുതന്ത്രങ്ങൾ മുളയിലെ നുള്ളപ്പെട്ടു. 4-3-1-2 ശൈലിയിൽ കളിച്ച റയലിൽ ഇസ്കോ നിറംമങ്ങിയതൊഴിച്ചാൽ മികച്ച േഫാമിലായിരുന്നു തൂവെള്ളപ്പട. റാമോസും റാഫേൽ വറാനെയും പ്രതിരോധനിര ഭംഗിയാക്കിയപ്പോൾ മാഴ്സലോ-കാസ്മിറോ, ടോണി ക്രൂസ് എന്നിവരിലൂടെ ക്രിസ്റ്റ്യാനോയിലേക്ക് പന്തൊഴുകിത്തുടങ്ങി. ഏഴാം മിനിറ്റിൽ റയലിെൻറ മികച്ച മുന്നേറ്റം ഗോൾവലക്ക് മുന്നിൽ വഴിമാറിയപ്പോൾ തന്നെ കളിയുടെ ഗതി വരച്ചിട്ടിരുന്നു. പിന്നെ വിങ്ങുകൾ ഇളക്കിമറിച്ച തുരുതുരാ മുന്നേറ്റങ്ങൾ. അത്ലറ്റികോ പ്രതിരോധത്തിലെ ഫിലിപ് ലൂയിസിനും ഡീഗോ ഗോഡിനും ഏറെ വിയർപ്പൊഴുക്കിയതുകൊണ്ട് ഗോളെണ്ണം മൂന്നിൽ ഒതുങ്ങി. സീസണിൽ ക്രിസ്റ്റ്യാനോയുടെ മൂന്നാം ഹാട്രിക് കൂടിയാണിത്. അവയിൽ രണ്ടെണ്ണം അയൽക്കാരായ അത്ലറ്റികോക്കെതിരായി. 2009ൽ റയലിലെത്തിയ ശേഷം പിറക്കുന്ന 42ാം ഹാട്രിക്. കഴിഞ്ഞ കളിയിൽ ചാമ്പ്യൻസ് ലീഗ് ഗോൾ സെഞ്ച്വറി തികച്ച താരം, 138 കളിയിൽ 103 ഗോളാക്കിമാറ്റി. ചാമ്പ്യൻസ് ലീഗ് സെമിയിലെ ഗോളുകളുടെ എണ്ണം 13ലുമെത്തിച്ചു.
കൈയടി ബെൻസേമക്കും
ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലെത്തിയ നാൾ മുതൽ ഒരു നിഴൽപോലെ എതിർവിങ്ങിലുണ്ട് കരിം ബെൻസേമയെന്ന ഫ്രഞ്ച് സ്ട്രൈക്കർ. ക്രിസ്റ്റ്യാനോ ഗോളടിച്ചുകൂട്ടുേമ്പാൾ രേഖകളില്ലാത്തൊരു അവകാശികൂടിയാണ് സിദാെൻറ ഇൗ തുറുപ്പുശീട്ട്. അത്ലറ്റികോ മഡ്രിഡിനെതിരെ ക്രിസ്റ്റ്യാനോ മൂന്ന് ഗോളടിച്ച് താരമായപ്പോൾ, എതിർ ടീം പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തിയതിെൻറ മേനി ബെൻസേമക്കു മാത്രം അവകാശപ്പെട്ടത്. ഇടതുവിങ്ങിലൂടെ നിരന്തരം ശല്യപ്പെടുത്തുന്ന ബെൻസേമക്കു പിന്നാലെയായിരുന്നു സ്റ്റെഫാൻ സാവിചും ലൂകാസ് ഹെർണാണ്ടസും. ഇവരുടെ ശ്രദ്ധമാറുേമ്പാൾ അവസരം മുതലെടുത്ത് ക്രിസ്റ്റ്യാനോ വലചലിപ്പിച്ച് തുടങ്ങി.
സീറോ അത്ലറ്റികോ
വമ്പൻ തന്ത്രങ്ങളുമായി തുടങ്ങി, ഒമ്പതാം മിനിറ്റിൽ പദ്ധതികൾ ചീറ്റിപ്പോവുക. പിന്നെ, അടുത്ത 80 മിനിറ്റുകൾ എങ്ങനെയെങ്കിലും കഴിഞ്ഞുകിട്ടാൻ മുട്ടുകുത്തി പ്രാർഥിക്കുക. ഇൗ അവസ്ഥയിലായിരുന്നു അത്ലറ്റികോ മഡ്രിഡ്. 4-4-2 ശൈലിയിൽ പ്രതിരോധിച്ച് കളിക്കാനായിരുന്നു അത്ലറ്റികോയുടെ തീരുമാനം. എന്നാൽ, വിങ്ങിലൂടെ ശരവേഗത്തിൽ ആക്രമിച്ചുകളിച്ച റയൽ ഒമ്പതാം മിനിറ്റിൽ സ്കോർ ചെയ്തതോടെ സിമിയോണിയുടെ തന്ത്രങ്ങൾ ചിതറിപ്പോയി. ബെൻസേമ, ക്രിസ്റ്റ്യാനോ, കാസ്മിറോ, ഇസ്കോ എന്നിവരെയെല്ലാം ഒതുക്കാനുള്ള ബദ്ധപ്പാടിൽ പിഴവുകൾ ആവർത്തിച്ചപ്പോൾ അത്ലറ്റികോ മാനസികമായി തോറ്റു.
മറുപടിയായി ഒരു ഗോൾ പോലും നേടാനാവാതെ പോയതിെൻറ നിരാശയും സൂപ്പർതാരങ്ങളായ ഗ്രീസ്മാനും ഗമീറോയും നിരായുധരായതുെമല്ലാം തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.