മ്യൂണിക്: റയൽ മഡ്രിഡ് താരം ഹാമിഷ് റോഡ്രിഗസ് ബുണ്ടസ് ലിഗ രാജാക്കന്മാരായ ബയേൺ മ്യൂണികിലേക്ക്. വായ്പാടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്കാണ് ബയേൺ മ്യൂണികിലെത്തുന്നത്. 40 മില്യൺ പൗണ്ടിനാണ് (ഏകദേശം 330 കോടി) റയൽ മഡ്രിഡ് താരത്തെ ബയേണിന് കൈമാറുന്നത്. താരവും ക്ലബും ഇക്കാര്യം സ്ഥിരീകരിച്ചു.
ആറു വർഷത്തെ കരാർ അവസാനിക്കാൻ രണ്ടു വർഷംകൂടി ബാക്കിനിൽക്കെയാണ് റയൽ റോഡ്രിഗസിനെ ബയേണിന് വായ്പയായി നൽകാൻ തീരുമാനിച്ചത്. കരാർ അവസാനിക്കുന്ന 2019 ജൂൺ 30ന് റയൽ അനുവദിച്ചാൽ പൂർണമായി താരത്തെ മ്യൂണികിന് സ്വന്തമാക്കാൻ കഴിഞ്ഞേക്കും. പ്രീസീസൺ മത്സരത്തിനായി ചൈനയിലേക്ക് പറക്കുന്ന മ്യൂണിക് ടീമിനോടൊപ്പം വരുന്ന ഞായറാഴ്ച റോഡ്രിഗസ് ചേരും. 2014ൽ മോണകോയിൽനിന്ന് താരത്തെ റയൽ മഡ്രിഡ് സ്വന്തമാക്കുന്നത് ആഞ്ചലോട്ടി പരിശീലകനായിരിക്കുേമ്പാഴാണ്.
നേരേത്ത, കൊളംബിയൻ താരത്തെ മാഞ്ചസ്റ്റർ യുനൈറ്റഡോ ചെൽസിയോ സ്വന്തമാക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. റോഡ്രിഗസിനെ കൈമാറുന്ന കാര്യം റയൽ മഡ്രിഡ് നേരേത്ത വ്യക്തമാക്കിയതാണ്. യുവൻറസിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കോച്ച് സിനദിൻ സിദാൻ താരത്തെ ടീം ലിസ്റ്റിൽതന്നെ ഉൾപ്പെടുത്തിയിരുന്നില്ല. റയൽ മഡ്രിഡിനായി റോഡ്രിഗസ് 77 മത്സരങ്ങൾക്ക് ബൂട്ടുകെട്ടിയപ്പോൾ, 28 ഗോളുകൾ സ്വന്തം പേരിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.