മഡ്രിഡ്: ലാ ലിഗ സീസണിൽ തോൽവിയറിയാതെ കുതിച്ച റയൽ മഡ്രിഡിനെ അട്ടിമറിച്ച് സ്ഥാന ക്കയറ്റം നേടിയെത്തിയ റയൽ മയ്യോർക്ക. ഒന്നാം സ്ഥാനക്കാരായി മുന്നേറിയ റയലിനെ എവേ മാ ച്ചിൽ മയ്യോർക്ക ഏകപക്ഷീയമായ ഒരു ഗോളിനാണ് വീഴ്ത്തിയത്. ആറ് സീസണിനു ശേഷം ലാ ലിഗ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ മയ്യോർക്കയെ ചെറുതായികണ്ട കോച്ച് സിനദിൻ സിദാന് തെറ്റി. പരിക്കേറ്റ ഗാരെത് ബെയ്ൽ, ലൂകാ മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവർക്കൊപ്പം നാട്ടിലേക്ക് മടങ്ങിയ എഡൻ ഹസാഡുമില്ലാതെയിറങ്ങിയ റയലിെൻറ മുന്നേറ്റത്തിൽ ബെൻസേമക്കൊപ്പം പുതുമുഖം ലൂകാ ജോവിക്കായിരുന്നു.
എന്നാൽ, ആദ്യ മിനിറ്റിൽതന്നെ മയ്യോർക്ക വെള്ളം കുടിപ്പിച്ചു. ഏഴാം മിനിറ്റിൽ വിങ്ങിലേക്കുയർന്ന ലോങ് ക്രോസിനെ ഓടിപ്പിടിച്ച് കുതിച്ച ലാഗോ ജൂനിയർ നായകൻ റാമോസിനെയും, അൽവാരോ ഒഡ്രിയോസലയെയും മറികടന്ന് തൊടുത്ത ഷോട്ട് തിബോ കോർട്ടുവയെ കബളിപ്പിച്ച് റയലിെൻറ വലകുലുക്കി. അപ്രതീക്ഷിത പ്രഹരത്തിൽ ഹാലിളകിയ റയലിന് ടീമായി ഉണരാൻ കഴിഞ്ഞില്ല. ഒമ്പത് കളിയിൽ 18പോയൻറുമായി റയൽ രണ്ടും, ശനിയാഴ്ച ഐബറിനെ വീഴ്ത്തിയ ബാഴ്സലോണ (19) ഒന്നും സ്ഥാനത്താണ്. അത്ലറ്റികോ മഡ്രിഡ് -വലൻസിയ (1-1)ന് സമനിലയിൽ പിരിഞ്ഞു.
യുവൻറസ് ഒന്നാമൻ ടൂറിൻ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്കോർ ചെയ്ത മത്സരത്തിൽ ബൊളോണയെ 2-1ന് തോൽപിച്ച് യുവൻറസ് സീരി എയിൽ ഒന്നാമതെത്തി. സസോളോയെ 4-3ന് മുട്ടുകുത്തിച്ച് ഇൻറർ മിലാൻ രണ്ടാം സ്ഥാനത്തെത്തി.
ക്രിസ്റ്റ്യാനോ റൊണാൾഡോയും (19) മിരാലം യാനികുമാണ് (54) യുവൻറസിനായി സ്കോർ ചെയ്തത്. എട്ടുമത്സരങ്ങളിൽ നിന്നും യുവൻറസിന് 22 പോയൻറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.