മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ ലീഗാ വാർസയെ 5-1ന് തകർത്ത് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് വിജയക്കുതിപ്പ് തുടരുന്നു. 16 ാം മിനിറ്റിൽ ഗാരെത് ബെയ്ലാണ് റയലിൻറെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. മൂന്ന് മിനിട്ടിനകം പോളിഷ് താരം തോമസ് ജോദ്ലോവികിൽ നിന്നും വന്ന സെൽഫ് ഗോൾ റയലിൻെറ ലീഡുയർത്തി. 37 ാം മിനിറ്റിൽ അറ്റാക്കിങ് മിഡ്ഫീൽഡറായ മാർസോ അസെൻസിയോ മൂന്നാം ഗോൾ നേടി. സ്പാനിഷ് താരം ലുകാസ് വാസകോസിൻെറ വകയായിരുന്നു നാലാം ഗോൾ. 84 ാം മിനിറ്റിൽ അൽവാരോ മോറാട്ട ഗോൾ പട്ടിക തികച്ചു. അതിനിടെ 22 ാം മിനിറ്റിൽ മിറോസ്ലാവ് റാഡോവിക് ലീഗാ വാർസക്കായി പെനാൽട്ടിയിലൂടെ ആശ്വാസഗോൾ കണ്ടെത്തിയിരുന്നു.
മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റാന്യോ റൊണാൾഡോക്ക് ഗോൾ നേടാനായില്ലെങ്കിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. നിരവധി ഗോളവസരങ്ങൾ ഒരുക്കുന്നതിലും ക്രിസ്റ്റ്യാനോ സുപ്രധാന പങ്ക് വഹിച്ചു. മറ്റ് മത്സരങ്ങളിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസിസ്റ്റർ സിറ്റി കോബൻഹവനിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. സ്പോർട്ടിങ്ങിനെ ബൊറൂസിയ ഡോർട്ട്മുണ്ടും (2-1) ഒളിമ്പിക് ലിയോണിനെ യുവൻറസും ഒരു ഗോളിനും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.