മഡ്രിഡ്: റയൽ മഡ്രിഡിെൻറ ഹോട്ട്സീറ്റിൽനിന്ന് സിനദിൻ സിദാനും ഇളകുന്നുവോ? ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും ചാമ്പ്യൻ ടീം അപ്രതീക്ഷിത തോൽവികൾ വഴങ്ങിയതിനു പിന്നാലെ സിനദിൻ സിദാെൻറ സ്ഥാനചലനം സംബന്ധിച്ചാണ് സ്പെയിനിൽ നിന്നുള്ള വാർത്തകൾ. റിപ്പോർട്ടുകൾക്ക് സ്ഥിരീകരണമില്ലെങ്കിലും ആരാധക ലോകത്ത് ചർച്ച സജീവമാണ്.
റയലിെൻറ പരിശീലക കുപ്പായത്തിൽ ഒന്നര വർഷത്തിനുള്ളിൽ രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം, ഒാരോ ലാ ലിഗ, സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയെങ്കിലും ഇൗ സീസണിലെ മോശം തുടക്കം സിദാന് വിനയായി. ലാ ലിഗയിൽ 10 കളി കഴിഞ്ഞപ്പോൾ രണ്ടു തോൽവിയും രണ്ടു സമനിലയും വഴങ്ങിയ റയൽ നാലാം സ്ഥാനത്താണ്. ഇതിനിടെയാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ടോട്ടൻഹാമിനു മുന്നിൽ തോൽവിയും സമനിലയും വഴങ്ങിയത്.
സിദാെൻറ പിൻഗാമി ആരെന്നുപോലും വാർത്തകൾ പുറത്തുവന്നുകഴിഞ്ഞു. ടോട്ടൻഹാം പരിശീലകൻ അർജൻറീനയുടെ മൗറിസിയോ പൊച്ചെട്ടിനോയാണ് പട്ടികയിൽ മുന്നിൽ.റഫ ബെനിറ്റസിെൻറ പിൻഗാമിയായി 2016 ജനുവരി നാലിന് പരിശീലക ചുമതലയേറ്റതിനു ശേഷം ഇതാദ്യമായാണ് സിദാെൻറ സ്ഥാനചലനം സംബന്ധിച്ച് ഉൗഹാപോഹമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.