മഡ്രിഡ്: രണ്ട് വർഷം മുമ്പ് റ്റാറ്റ പറഞ്ഞ് പോയ ശേഷം സാൻറിയാഗോ ബെർണബ്യൂവിൽ ആദ്യമ ായെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് വെറുതെയായില്ല. ഗാലറിയിലെ എക്സിക്യൂട്ടിവ് ബോക്സിലെ സാന്നിധ്യം, മൈതാനത്ത് സിദാനും കുട്ടികൾക്കും ഊർജമായി. ഒമ്പതുവർഷം ടീമിെൻറ തലയെടുപ്പായി നിലകൊണ്ട ക്രിസ്റ്റ്യാനോയെ സാക്ഷിയാക്കി രണ്ടു വർഷത്തിനിടെ റയൽ മഡ്രിഡിന് ആദ്യ എൽ ക്ലാസികോ വിജയം. വിനീഷ്യസ് ജൂനിയറും (71ാം മിനിറ്റ്), മറിയാനോ ഡയസും (92) ആണ് ഗോൾ നേടിയത്.
ലയണൽ മെസ്സിയും അെൻറായിൻ ഗ്രീസ്മാനും നയിച്ച ബാഴ്സലോണയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി റയൽ ലാ ലിഗ പോയൻറ് പട്ടികയിൽ ഒന്നാമതെത്തി. പന്തുരുളും മുമ്പ് രണ്ട് പോയൻറ് ലീഡിൽ ഒന്നാമതായിരുന്നു ബാഴ്സലോണ തോൽവിയോടെ റയലിന് വഴിമാറിക്കൊടുത്തു. 26 കളി പിന്നിട്ട ലീഗിൽ റയലിന് 56ഉം, ബാഴ്സക്ക് 55ഉം പോയൻറുകൾ.
ക്രിസ്റ്റ്യാനോ ജൂനിയർ
ക്രിസ്റ്റ്യാനോ റൊണാൾഡോയെ സാക്ഷിയാക്കി അദ്ദേഹത്തിെൻറ പകർന്നാട്ടമായിരുന്നു വിനീഷ്യസ് ജൂനിയർ എന്ന 19കാരനിൽ. ആദ്യപകുതിയുടെ ഇടവേളയിൽ ഡ്രസിങ് റൂമിലെത്തിയ ക്രിസ്റ്റ്യാനോ പകർന്ന ആവേശം വിനീഷ്യസ് കളത്തിൽ നിറവേറ്റി.
33ാം മിനിറ്റിൽ ഗോളി തിബോ കർടുവ മാത്രം മുന്നിൽ നിൽക്കെ ബാഴ്സയുടെ ആർതർ മികച്ചൊരു ഗോളവസരം പാഴാക്കി. ബാഴ്സലോണയുടെ മുന്നേറ്റവും റയലിെൻറ പിഴവുകളുമായിരുന്നു ഒന്നാം പകുതിയിലെ കാഴ്ചയെങ്കിൽ പിന്നീട് ശൈലി മാറി.
രണ്ടാം പകുതിയിൽ ഇസ്കോയും ബെൻസേമയും ബാഴ്സലോണ ബോക്സിന് മുന്നിൽ അപകടം വിതച്ചെങ്കിലും നിർഭാഗ്യം വില്ലനായി. ഒടുവിൽ 71ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിെൻറ ബൂട്ട് റയലിെൻറ ഭാഗ്യമായി. വിങ്ങിൽനിന്നും ടോണി ക്രൂസ് നൽകിയ ക്രോസിൽ വിനീഷ്യസ് ബോക്സിലേക്ക് ഷോട്ടുതിർത്തപ്പോൾ ഡൈവ് ചെയ്ത് പ്രതിരോധിക്കാൻ ശ്രമിച്ച ജെറാഡ് പിെക്വയുടെ ബൂട്ടിൽ തട്ടി വഴിതെറ്റി. ഗോളി ടെർ സ്റ്റീഗന് ദിശമനസ്സിലാവും മുേമ്പ പന്ത് വലയിൽ. ഗോളടിച്ചതിെൻറ ആഘോഷം ക്രിസ്റ്റ്യാനോ സ്റ്റൈലിൽതന്നെ വിനീഷ്യസ് അവതരിപ്പിച്ചും കൈയടി നേടി. പിന്നീട് ഇരുനിരയും സബ്സ്റ്റിറ്റ്യൂഷനുകളുമായി ആക്രമണം ശക്തമാക്കി. റാമോസും മാഴ്സലോയും കാസ്മിറോയും ചേർന്ന് ലയണൽ െമസ്സിയുടെ ബൂട്ടുകൾക്ക് പൂട്ടിട്ടപ്പോൾ ഗ്രീസ്മാനിലൂടയായി ബാഴ്സ മുന്നേറ്റം. പുതുമുഖതാരം മാർടിൻ ബ്രാത്വെയ്റ്റ് രണ്ടാം പകുതിയിൽ ഒന്നു രണ്ട് നീക്കം നടത്തിയെങ്കിലും മിന്നും ഫോമിലായിരുന്ന കർടുവെയ കീഴടക്കാനായില്ല.
ഒടുവിൽ ഇഞ്ചുറി ടൈമിൽ ബെൻസേമക്ക് പകരക്കാരനായെത്തിയ മറിയാനോ ഡയസ് അടുത്ത മിനിറ്റിൽ തന്നെ വലകുലുക്കി. ഡാനി കാർവയാലിെൻറ ക്രോസിൽനിന്നും പന്തുമായി കുതിച്ചാണ് ഡയസ് കന്നി ഗോൾ നേടിയത്.
സിദാനു കീഴിൽ ആദ്യമായി ലീഗ് മത്സരത്തിൽ അവസരം ലഭിച്ച മറിയാനോ ‘എൽ ക്ലാസികോ ഗോളുമായി’ തന്നെ കോച്ചിന് നന്ദി പറഞ്ഞു.
ഒന്നാം പകുതിയിലെ കളി രണ്ടാം പകുതിയിൽ എങ്ങനെ നഷ്ടമായെന്നായിരുന്നു ബാഴ്സ കോച്ച് കിക്വെ സെത്യാെൻറ ചോദ്യം. ആദ്യ പകുതിയിെല മികവ് നിലനിർത്താനാവാതെ പോയത് തോൽവിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അർഹിച്ച ജയമെന്നായിരുന്നു റയൽ കോച്ച് സിദാെൻറ പ്രതികരണം. ‘മികവിെൻറ വിജയമാണിത്. ആക്രമണത്തിലും പ്രതിരോധത്തിലും ടീം നന്നായി കളിച്ചു’ -സിദാൻ പറഞ്ഞു.
FINAL #ElClásico 2-0
— LaLiga (@LaLiga) March 1, 2020
¡El @realmadrid se lleva #ElClásico y se coloca LÍDER de #LaLigaSantander! pic.twitter.com/XQSUvJi3uY
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.