മഡ്രിഡ്: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ രാജകിരീടമായ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് വിജയം തേടിയുള്ള യാത്രയിലാണ് റയൽ മഡ്രിഡും കോച്ച് സിനദിൻ സിദാനും. ആഭ്യന്തര ലീഗിൽ കാലിടറുേമ്പാഴും യൂറോപ്യൻ അങ്കത്തട്ടിൽ റയൽ നടത്തുന്ന അശ്വമേധം തടയാൻ ബയേൺ മൂണിക് കോച്ച് യുപ് ഹെയ്ൻകസിനാവുമോ എന്നതാണ് രണ്ടാം പാദ സെമിഫൈനലിന് മഡ്രിഡിലെ സാൻറിയാഗോ ബെർണബ്യൂ വേദിയാവുേമ്പാൾ ഉയരുന്ന ചോദ്യം.
ബയേണിെൻറ അലയൻസ് അരീനയിൽ അരങ്ങേറിയ ആദ്യ പാദത്തിൽ 2-1െൻറ മുൻതൂക്കം റയലിനായിരുന്നു. ഇന്ന് 1-0ത്തിന് തോറ്റാൽപോലും എവേ ഗോളിെൻറ ആനുകൂല്യത്തിൽ റയലിന് ഫൈനൽ കളിക്കാം. ബയേൺ 2-1ന് ജയിച്ചാൽ മത്സരം അധികസമയത്തേക്കും ആവശ്യമെങ്കിൽ ഷൂട്ടൗട്ടിലേക്കും നീളും. മൂന്നു ഗോൾ നേടിയുള്ള ഏതു വിജയവും ബയേണിനെ ഫൈനലിലെത്തിക്കും.
ആദ്യപാദത്തിൽ ഗോൾ നേടിയില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് സീസണിൽ 15 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാവും റയലിെൻറ കുന്തമുന. എന്നാൽ, ആദ്യ പാദത്തിൽ കരീം ബെൻസേമക്കും ഗാരത് ബെയ്ലിനും പകരം ലൂകാസ് വാസ്ക്വസിനെയും ഇസ്കോ/മാർകോ അസെൻസിയോമാരെയും ഇറക്കി വിജയിച്ച തന്ത്രം സിദാൻ ആവർത്തിക്കുമോ എന്നത് നിർണായകമാവും. പരിക്കേറ്റ ഇസ്കോയും ഡാനി കാർവഹാലും പുറത്തിരിക്കും.
സ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഫോം തന്നെയാവും ബയേണിന് നിർണായകം. ആദ്യപാദത്തിൽ ലെവൻഡോവ്സ്കി നിറംമങ്ങിയിരുന്നു. വെറ്ററൻ വിങ്ങർ ഫ്രാങ്ക് റിബറി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ കണ്ടെത്താനുമായില്ല. ക്യാപ്റ്റൻ സെർജിയോ റാമോസും റഫേൽ വരാനെയും അണിനിരക്കുന്ന റയൽ പ്രതിരോധം ബയേൺ മുന്നേറ്റനിരക്ക് ഭേദിക്കാനാവുമോ എന്നതാവും മത്സരത്തിെൻറ ഗതി നിർണയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.