മഡ്രിഡ്: ഇടവേളക്കുശേഷം റയൽ മഡ്രിഡ് പരിശീലകസ്ഥാനത്ത് തിരിച്ചെത്തിയ സിനദിൻ സി ദാന്‍ ആദ്യ തോൽവി. വലൻസിയക്കെതിരെ എവേ മത്സരത്തിനിറങ്ങിയ റയൽ മഡ്രിഡ് 2-1ന് തോറ്റ ു. ഇരുപകുതികളിലായി വഴങ്ങിയ ഗോളുകൾക്ക് ഒരു ഗോൾ മാത്രമേ റയലിന് തിരിച്ചടിക്കാന ായുള്ളൂ. ഗോൺസാേലാ ഗ്വഡെസ് (35), എസക്കീൽ ഗാരെ (83) എന്നിവർ വലൻസിയക്കായി സ്കോർ ചെയ്തപ്പോൾ ഇഞ്ചുറി സമയത്ത് കരീം ബെൻസേമയാണ് റയലിെൻറ ആശ്വാസ ഗോൾ നേടിയത്.
കഴിഞ്ഞ ദിവസം വിയ്യാറയലിനോട് സമനിലയിൽ കുരുങ്ങിയ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണയുമായി പോയൻറ് വ്യത്യാസം കുറക്കാനുള്ള അവസരം ഇതോടെ റയലിന് നഷ്ടമായി. ബാഴ്സക്ക് 70ഉം രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡിന് 62ഉം പോയൻറാണുള്ളത്. തോറ്റെങ്കിലും റയലിെൻറ മൂന്നാം സ്ഥാനത്തിന് കോട്ടമൊന്നും വരില്ല. റയലിന് 57ഉം തൊട്ടുപിന്നിലുള്ള ഗറ്റാഫെക്ക് 47ഉം പോയൻറാണ്. ജയത്തോടെ വലൻസിയ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള പ്രതീക്ഷ സജീവമാക്കി. 46 േപായൻറുമായി അഞ്ചാമതാണ് വലൻസിയ.
ഇസ്കോയെയും ഗാരെത് ബെയ്ലിനെയും കരക്കിരുത്തിയാണ് സിദാൻ ടീമിനെ ഒരുക്കിയത്. മുന്നേറ്റത്തിൽ മാർകോ അസെൻസിയോ, ബെൻസേമ, ലൂകാസ് വസ്ക്വാസ് ത്രയം അവസരങ്ങൾ നഷ്ടമാക്കാൻ തുടക്കം മുതലേ മത്സരിച്ചപ്പോൾ വലൻസിയ സ്ട്രൈക്കർമാരായ കെവിൻ ഗെമീറോയും റോഡ്രിഗോയും റയൽ ഗോളി കെയ്ലർ നവാസിനെ പലവട്ടം പരീക്ഷിച്ചു.
ഒടുവിൽ അർഹിച്ച ഗോൾ വന്നെത്തി. 35ാം മിനിറ്റിൽ ഗ്വഡെസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് വല തുളച്ചു. മുന്നിലുണ്ടായിരുന്ന റാമോസിനും ഷോട്ട് തടയാനായില്ല. 83ാം മിനിറ്റിൽ പ്രതിരോധ താരം ഗാരെ കോർണറിൽനിന്ന് ഹെഡറിലൂടെ വലൻസിയയുടെ രണ്ടാം ഗോളും നേടി. 93ാം മിനിറ്റിലാണ് ബെൻസേമ റയലിെൻറ ആശ്വാസ ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.