മ്യൂണിക്: തോറ്റ് തകരുേമ്പാഴും ജർമൻ ക്ലാസികോയിൽ തലയെടുപ്പോടെ കളംവിടുകയെന ്നതാണ് ബയേൺ മ്യൂണികിെൻറ ശൈലി. ഇക്കുറി കോച്ചും പരിവാരങ്ങളുമൊന്നുമില്ലാതെ ‘ഡെർ ക്ല ാസികോ’യിലിറങ്ങിയ ബയേൺ മ്യൂണിക് പതിവ് തെറ്റിക്കാതെതന്നെ മടങ്ങി. അലയൻസ് അറിന യിൽ നടന്ന മത്സരത്തിൽ 4-0ത്തിന് ബൊറൂസിയ ഡോർട്മുണ്ടിനെ വീഴ്ത്തി ചാമ്പ്യന്മാർ മൂന്നാംസ്ഥാനത്ത്.
ഗോൾ മെഷീൻ റോബർട് ലെവൻഡോവ്സ്കി ഇരട്ട ഗോളുമായി മുന്നിൽനിന്ന് നയിച്ചപ്പോൾ അലയൻസ് അറീനയിൽ മഞ്ഞക്കടലാക്കാനെത്തിയ ഡോർട്മുണ്ടുകാർ പതറി. 17, 76 മിനിറ്റിലാണ് ലെവൻഡോവ്സ്കി സ്കോർ ചെയ്തത്. സെർജി നാബ്രി (47) ഒരു ഗോളുമടിച്ചു. ബൊറൂസിയ താരം മാറ്റ് ഹുമ്മൽസിെൻറ സെൽഫിലൂടെയാണ് നാലാം ഗോൾ പിറന്നത്. ഇതോടെ 21 പോയൻറുമായി ബയേൺ മൂന്നാമതായി. മൊൻഷൻ ഗ്ലാഡ്ബാഹ് (25), ലീപ്സിഷ് (21) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.
സീസണിൽ ലെവൻഡോവ്സ്കിയുടെ ബുണ്ടസ് ലിഗ ഗോൾ നേട്ടം 16 ആയി. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ സീസണിലെ ക്ലബ് ഗോൾനേട്ടം 23ലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.