ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്്ച ഡൽഹിയിൽ നടന്ന സൗഹൃദഫുട്ബാൾ മത്സരത്തിൽ അഭയാർഥികളുടെ ടീമായ റോഹിങ്ക്യൻ ഷൈൻസ്റ്റാറിനെ രണ്ടിനെതിരെ അഞ്ചുഗോളുകൾക്ക് ഹൽഖ സൂപ്പർ സെവൻസ് തോൽപിച്ചു. ഡൽഹിയിലെ സർവകലാശാല വിദ്യാർഥികൂട്ടായ്മയായ ഹൽഖ സെവൻസ് ഫുട്ബാൾ കമ്മിറ്റിയാണ് ഡൽഹി കന്നട സീനിയർ സെക്കൻഡറി സ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ മത്സരം സംഘടിപ്പിച്ചത്. ശ്രം വിഹാർ ക്യാമ്പിൽ നിന്നുള്ള സിറാജുല്ല േറാഹിങ്ക്യ ഷൈൻസ്റ്റാറിനെ നയിച്ചു.
ജെ.എൻ.യു വിദ്യാർഥി നൗഷാദ് കാളികാവ് ഹൽഖ സൂപ്പർ സെവൻസിെനയും നയിച്ചു. സൗഹൃദമത്സരം കാണാൻ ക്യാമ്പുകളിൽ നിന്ന് നൂറുകണക്കിന് അഭയാർഥികൾ എത്തി. േറാഹിങ്ക്യൻ ജനതക്കും ഇന്ത്യയിലെ അഭയാർഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച്, മത്സരം കാണാനെത്തിയവർ ഗ്രൗണ്ടിൽ മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകൾ ഉയർത്തുകയും ചെയ്തു.
സാമൂഹികപ്രവർത്തകൻ നദീം ഖാൻ, വെൽഫെയർ പാർട്ടി ഡൽഹി സംസ്ഥാന പ്രസിഡൻറ് സിറാജ് താലിബ്, വൈ.എഫ്.ഡി.എ പ്രതിനിധി സാദത്ത് ഹുസൈൻ, ശാമ ഖാൻ തുടങ്ങിയവർ വിജയികൾക്കും പെങ്കടുത്തവർക്കുമുള്ള ഉപഹാരം നൽകി. അന്താരാഷ്ട്ര യുവജന സമ്മിറ്റിൽ അവാർഡ് നേടിയ റോഹിങ്ക്യൻ അഭയാർഥി അലി ജൗഹറിന് അൽഷിഫ ഹോസ്പിറ്റൽ ഡയറക്ടർ കമറുദ്ദീൻ ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.