മിലാൻ: തെൻറ പേരിൽ കുറിക്കപ്പെടേണ്ട ആ ഗോളിനേക്കാൾ ചരിത്രപ്പിറവിയിലേക്ക് പന്തുളുരുന്നത് കാണാനായിരുന്നു റൊമേലു ലുകാകുവിെൻറ താൽപര്യം. ജെനോവയുടെ വലയിലേക്ക് സെബാസ്റ്റ്യാനോ എസ്പോസിറ്റോ എന്ന പതിനേഴുകാരൻ പയ്യൻ പെനാൽറ്റി സ്പോട്ടിൽനിന്ന് നിലംപെറ്റ വെടിയുതിർക്കുേമ്പാൾ ആശീർവദിച്ചനുഗ്രഹിച്ച് കൗമാരക്കാരന് പന്തു നൽകിയ ബെൽജിയൻ സ്ട്രൈക്കറായിരുന്നു താരം.
ഇൻറർമിലാനുവേണ്ടി എസ്പോസിറ്റോയുടെ കിക്ക് വലയുടെ വലതുപോസ്റ്റിനോടു ചേർന്ന് പാഞ്ഞുകയറിയപ്പോൾ പിറന്നത് പുതിയ ചരിത്രം. 17 വർഷവും 172 ദിവസവും പ്രായമുള്ള എസ്പോസിേറ്റാ ഇൻറർ മിലാെൻറ ഏറ്റവും പ്രായം കുറഞ്ഞ ഗോൾസ്കോററായി കളിയുടെ കണക്കുപുസ്തകങ്ങളിൽ ഇടം പിടിച്ചു. 1958ൽ മരിയോ കോർസോ കുറിച്ച, 60 വർഷത്തിലേറെ പഴക്കമുള്ള റെക്കോഡാണ് പഴങ്കഥയായത്. ലുകാകുവിെൻറ ഇരട്ടഗോൾ മികവിൽ ജെനോവയെ 4-0ത്തിന് തകർത്ത ഇൻറർ മിലാൻ യുവൻറസിനെ പിന്തള്ളി സീരീ എയിൽ പോയൻറ് പട്ടികയിൽ ഒന്നാമെതത്തി.
ഈ സീസണിൽ ഇൻററിലെത്തിയേശഷം തകർപ്പൻ ഫോം തുടരുന്ന ലുകാകു, 31ാം മിനിറ്റിൽ അേൻറാണിയോ കോൺഡ്രീവയുടെ ക്രോസിൽ ഹെഡറുതിർത്ത് ടീമിനെ മുന്നിലെത്തിച്ചു. അടുത്ത മിനിറ്റിൽ റോബർട്ടോ ഗാഗ്ലിയാർഡിനിക്ക് രണ്ടാംഗോൾ നേടാൻ പാസ് നൽകിയതും ലുകാകു. 64ാം മിനിറ്റിൽ ഗാഗ്ലിയാർഡിനിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്കെടുക്കാൻ എത്തിയത് ടീമിെൻറ സ്പോട്കിക്ക് സ്പെഷലിസ്റ്റായ ലുകാകു.
Lukaku could've had a hatrick but allowed 18-yr old Esposito to take the penalty for Inter on his debut pic.twitter.com/EDzQ5kXRe9
— mx (@LeooMessi10i) December 21, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.