റോം: മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് ഇറ്റലിയിലെത്തിയ ബെൽജിയൻ സൂപ്പർ താരം റൊമേലു ലുകാകുവിനുനേരെ വംശീയാധിക്ഷേപം. പുതിയ തട്ടകമായ ഇൻറർ മിലാനുവേണ്ടി കളത്തിലിറങ്ങി രണ്ടാം പകുതിയിൽ വിജയഗോൾ കുറിച്ചപ്പോഴായിരുന്നു എതിർ ടീമിെൻറ ആരാധകർ വംശീയാധിക്ഷേപവുമായി അപമാനിച്ചത്. കാഗ്ലിയാരിക്കെതിരെയായിരുന്നു മത്സരം. 72ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി എടുക്കാനായി ലുകാകു എത്തുേമ്പാൾ തുടങ്ങിയ കൂക്കിവിളിയും അധിക്ഷേപവും ഗോൾ കുറിച്ചശേഷവും തുടർന്നു.
ഇറ്റലിയിൽ വംശീയാധിക്ഷേപം നേരിട്ടവർ അനവധിയാണെന്ന് പിന്നീട് ലുകാകു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വർണ, വർഗവിവേചനമില്ലാതെ ആസ്വദിക്കേണ്ട ഫുട്ബാൾ മൈതാനത്ത് ഇത്തരം അപമാനങ്ങളോട് കടുത്ത ഭാഷയിൽ അധികൃതർ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെനാൽറ്റി ഗോളായിട്ടും ലുകാകു സന്തോഷം പ്രകടിപ്പിക്കാതെ അധിക്ഷേപിച്ചവരുടെനോക്കി പ്രതിഷേധം അറിയിക്കുകയായിരുന്നു. മുമ്പ് യുവൻറസ് സ്ട്രൈക്കർ മോയിസ് കീൻ, മിഡ്ഫീൽഡർ െബ്ലയ്സ് മാറ്റുയിഡി തുടങ്ങിയവർക്കുനേരെയും കാഗ്ലിയാരി ആരാധകർ വംശീയാധിക്ഷേപം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.