അസുൻസിയോൺ: മുൻ ബ്രസീലിയൻ ഫുട്ബാൾ താരം റൊണാൾഡീന്യോയും സഹോദരൻ റോബർട്ടും വ്യാജ പാസ്പോർട്ടുമായി പരാഗ്വ യിൽ അറസ്റ്റിലായതായി റിപ്പോർട്ട്. സ്വകാര്യ ഹോട്ടൽ സംഘടിപ്പിച്ച പരിപാടിക്കായാണ് ഇരുവരും പരാഗ്വയിലെത ്തിയത്.
ഇവരുടെ കൈവശമുണ്ടായിരുന്ന പാസ്പോർട്ടിൽ പരാഗ്വിയൻ പൗരത്വമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് ഇവരെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ആരാധകരുമായുള്ള സമ്പർക്ക പരിപാടികൾ ഉൾപ്പടെയുള്ള ചടങ്ങുകളിലും റൊണാൾഡീന്യോ പെങ്കടുത്തിട്ടുണ്ട്.
പരിസ്ഥിതി കുറ്റകൃത്യത്തിെൻറ പേരിൽ ഇരുവരുടെയും പാസ്പോർട്ട് 2018 നവംബറിൽ ബ്രസീലിയൻ അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണ്. സംരക്ഷിത തടാകത്തിൽ അനധികൃതമായി മീൻപിടിത്ത കേന്ദ്രം സ്ഥാപിച്ചതിനാണ് ഇവർക്കെതിരെ അന്ന് നടപടിയെടുത്തത്.
2002ൽ ബ്രസീൽ വേൾഡ് കപ്പ് ജേതാക്കളായപ്പോൾ ടീമിെൻറ നെടുന്തൂണായിരുന്നു റൊണാൾഡീന്യോ. ബാലൻഡി ഒാർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഇൗ മുൻ ബാഴ്സലോണ താരത്തെ തേടിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.