അസൻസിയോൺ: വ്യാജ പാസ്പോർട്ടുമായി അയൽരാജ്യമായ പരേഗ്വയിൽ കുടുങ്ങിയ ബ്രസീലിയ ൻ ഫുട്ബാൾ ഇതിഹാസം റൊണാൾഡീഞ്ഞോക്ക് ജയിൽ. വെള്ളിയാഴ്ച അറസ്റ്റിലായ താരം ഒരു ദി വസം പൊലീസ് സെല്ലിലായിരുന്നു. നാടുവിടാൻ സാധ്യത മുൻനിർത്തി റൊണാൾഡീഞ്ഞോയെ ജയില ിലടക്കണമെന്ന് ജഡ്ജി ക്ലാര റൂയിസ് ഡയസ് ആണ് ഉത്തരവിട്ടത്.
ആത്മകഥയുടെ പ്രചാരണത്തിന് രാജ്യത്തെത്തിയ താരത്തിനൊപ്പമുണ്ടായിരുന്ന സഹോദരൻ റോബർട്ടിനെയും ജയിലിലാക്കും. കൈയിൽ വിലങ്ങുവെച്ച് ശനിയാഴ്ച ഉച്ചയോടെ കോടതിമുറിയിൽ കൊണ്ടുവന്ന ഇരുവർക്കും പ്രത്യേക പരിഗണനകളൊന്നും നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു. സെല്ലിൽ മറ്റൊരു തടവുകാരനൊപ്പമാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. വ്യാജ പാസ്പോർട്ട് കേസ് അന്വേഷണം പൂർത്തിയാക്കാൻ സർക്കാറിന് മുന്നിൽ ആറു മാസത്തെ സമയമുണ്ട്. അന്വേഷണം നീളുന്ന പക്ഷം അത്രയും ജയിലിൽ കഴിയേണ്ടിവരുമോയെന്നാണ് ആശങ്ക. എന്നാൽ, അവിശ്വസനീയമാണ് തീരുമാനമെന്നും വരുംദിവസങ്ങളിൽ അപ്പീൽ നൽകുമെന്നും റൊണാൾഡീഞ്ഞോയുടെ അഭിഭാഷകർ പറഞ്ഞു. പരേഗ്വയിലെ കാസിനോ ഉടമയുടെ ക്ഷണപ്രകാരം ബുധനാഴ്ചയാണ് ഇരുവരും പരേഗ്വയിലെത്തുന്നത്.
കുട്ടികൾക്കായുള്ള ഫുട്ബാൾ ക്ലിനിക്കിെൻറ ഉദ്ഘാടനവും ആത്മകഥ പ്രകാശനവുമായിരുന്നു ചടങ്ങ്. ഇത് കഴിഞ്ഞ് മടങ്ങുേമ്പാഴാണ് പൊലീസ് കസ്റ്റഡിയിലാകുന്നത്. രണ്ടുദിവസം കഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി. പിഴ ഈടാക്കി വിട്ടയക്കാമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ജഡ്ജി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് കുടുങ്ങിയത്. 2015ൽ പ്രഫഷനൽ ഫുട്ബാളിൽനിന്നു വിട്ട 39കാരനായ റൊണാൾഡീഞ്ഞോ ഇപ്പോഴും ലോക ഫുട്ബാളിൽ ഏറെ ആരാധകരുള്ള താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.