അസുൻസിയോൺ: 32 ദിവസം നീണ്ട ജയിൽവാസത്തിനൊടുവിൽ ബ്രസീൽ ഫുട്ബാൾ ഇതിഹാസം റൊണാൾ ഡീന്യോക്ക് താൽക്കാലിക ആശ്വാസമായി വീട്ടുതടങ്കൽ. വ്യാജ പാസ്പോർട്ടുമായി രാജ്യത് ത് പ്രവേശിച്ച കേസിൽ പരഗ്വേയിൽ അറസ്റ്റിലായ താരത്തെ അസുൻസിയോണിലെ ഹോട്ടലിലേക് കു മാറ്റി.
16 ലക്ഷം ഡോളർ ജാമ്യത്തുക നൽകിയാണ് ജയിൽമോചനം. മാർച്ച് നാലിനാണ് റൊണാൾഡീന്യോയും സഹോദരൻ റോബർേട്ടാ ഡി അസിസും അറസ്റ്റിലായത്. പരഗ്വേയിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വ്യാജ പാസ്പോർട്ടുമായി താരം പിടിയിലായത്. ജാമ്യത്തിനായി അഭിഭാഷകസംഘം പലതവണ ശ്രമിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു.
ഒടുവിൽ ഒരുമാസത്തിലേറെ നീണ്ട ജയിൽവാസത്തിനുശേഷമാണ് മുൻ ലോക ഫുട്ബാളറുടെ മോചനം. കേസ് നടപടി കഴിയുംവരെ ഇനി ഹോട്ടലിൽ സുരക്ഷാവലയത്തിൽതന്നെ കഴിയേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.