'ജയിൽകാലം ശരിക്കുമൊരു തിരിച്ചടി' - അറസ്റ്റിന് ശേഷം ആദ്യമായി മൗനം വെടിഞ്ഞ് റൊണാൾഡീഞ്ഞോ

അസുൻ ക്യോൻ (പരഗ്വേ): "അത് ശരിക്കുമൊരു തിരിച്ചടിയായിരുന്നു. ജീവിതത്തിലൊരിക്കലും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപ ോകേണ്ടിവരുമെന്ന് കരുതിയതേ ഇല്ല. ജീവിതകാലം മുഴുവൻ കഴിയുന്നത്ര പ്രഫഷണലായിരിക്കാനും എന്നിലെ ഫുട്ബാൾ കൊണ്ട് ആളു കൾക്ക് സന്തോഷം നൽകാനും മാത്രമാണ് ഞാൻ ശ്രമിച്ചിരുന്നത്''- പറയുന്നത് ബ്രസീലിന്റെ ഫുട്ബാൾ ഇതിഹാസം റൊണാൾഡീഞ്ഞോ ആണ ്. വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് പരഗ്വേയിയിൽ അറസ്റ്റിലായതും ജയിൽവാസം അനുഭവിച്ചതും ഓർത്തെടുക്കുകയായിരുന ്നു അദ്ദേഹം.

ജാമ്യം നേടി ജയിൽ മോചിതനായെങ്കിലും വിചാരണക്കായി പരഗ്വേയിൽ വീട്ടുതടങ്കലിലായ റൊണാൾഡീഞ്ഞോ ഇതാദ് യമായാണ് ഈ സംഭവത്തെ കുറിച്ച് മനസ് തുറക്കുന്നത്.മാർച്ച് ആറിന് അറസ്റ്റിലായ റൊണാൾഡീഞ്ഞോ 32 ദിവസം ജയിലിലായിരുന്നു. ഏപ്രിൽ ഏഴിനാണ് ഏകദേശം 1.6 മില്യൺ യു.എസ് ഡോളർ കെട്ടിവെച്ച് റൊണാൾഡീഞ്ഞോയും സഹോദരൻ റോബോർട്ടോ അസീസും ജയിൽമോചിതരായത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വൻ തുക ജാമ്യം കെട്ടിവച്ചതിനെ തുടർന്ന് താരത്തെ പരഗ്വേ കോടതി വീട്ടുതടങ്കലിലേക്കു മാറ്റിയത്. ഇപ്പോള്‍, അസുൻ ക്യോനിലെ ആഡംബര ഹോട്ടലിൽ വീട്ടുതടങ്കലിലാണ് ഇരുവരും.

തങ്ങളുടെ പക്കലുള്ള രേഖകൾ നിയമപരമല്ലെന്ന് അറിഞ്ഞതോടെ ഞെട്ടിപ്പോയെന്ന് റൊണാൾഡീഞ്ഞോ പറഞ്ഞു. "കൈവശമുള്ള യാത്രാരേഖകൾ വ്യാജമാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. അന്നു മുതൽ ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിന് ഇവിടുത്തെ നിയമവ്യവസ്ഥയുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്. അന്വേഷകരുടെ ചോദ്യങ്ങൾക്കെല്ലാം അറിയാവുന്നതെല്ലാംവച്ച് മറുപടി നൽകിയിട്ടുണ്ട്. അന്വേഷണത്തിനാവശ്യമായ എല്ലാ സഹായവും ചെയ്തുകൊടുത്തിട്ടുമുണ്ട്’ – റൊണാൾഡീഞ്ഞോ പറഞ്ഞു.അസുൻ ക്യോനിലെ ദിനപ്പത്രമായ എ.ബി.സി കളറിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ജയിലിലും ഫുട്ബാൾ പരിശീലിക്കാൻ ഇഷ്ടംപോലെ സമയം ലഭിച്ചിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. "കനത്ത സുരക്ഷാ വലയത്തിലുള്ള ജയിലിൽ ഓട്ടോഗ്രാഫിനായി തടവുകാർ ചുറ്റും കൂടി. മനഃപൂർവമല്ലാത്ത തെറ്റിന്റെ പേരിൽ കുറ്റവാളിയാക്കപ്പെടുകയും ജയിലിൽ കഴിയുകയും ചെയ്യേണ്ടിവന്നെങ്കിലും പരഗ്വേയോട് ദേഷ്യമില്ല. ഇവിടെയെത്തിയ ആദ്യ ദിനം മുതൽ പരഗ്വേയിലെ ജനങ്ങളുടെ സ്നേഹവും വാത്സല്യവും ബഹുമാനവും ഞാൻ അനുഭവിക്കുകയാണ്. ഈ സ്നേഹത്തിന് എല്ലാവർക്കും നന്ദി. എന്റെ മതവിശ്വാസമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ തുണയായത് " - റൊണാൾഡീഞ്ഞോ പറഞ്ഞു. മോചനം ലഭിച്ചാൽ ആദ്യം തന്നെ അമ്മയെ കണ്ട് കെട്ടിപ്പിടിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം വെളിപ്പെടുത്തി.

2020 മാർച്ച് നാലിനാണ് പരഗ്വേ തലസ്ഥാനമായ അസുൻ ക്യോനിലെ ആഡംബര ഹോട്ടലായ പാൽമരോഗയിൽനിന്ന് റൊണാൾ‍‍ഡീഞ്ഞോയെയും സഹോദരനും താരത്തിന്റെ ബിസിനസ് മാനേജരുമായ റോബർട്ടോ ഡി അസീസിനെയും വ്യാജ പാസ്പോർട്ടുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഹോട്ടൽ ഉടമ നെൽസൺ ബലോട്ടിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു ബ്രസീൽ താരം പരഗ്വേയിലെത്തിയത്. പരിശോധനയിൽ താരത്തിന്റെ കൈയിൽനിന്ന് വ്യാജ പാസ്പോർട്ട് പിടികൂടുകയായിരുന്നു. ജയിലിലെ ചട്ടമനുസരിച്ച് റൊണാൾഡീഞ്ഞോ അവിടെ മരപ്പണി പഠിക്കുന്നതായും 40ാം ജന്മദിനം ജയിലിൽ ആഘോഷിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.

Tags:    
News Summary - Ronaldinho Says Arrest And Confinement Has Been "Hard" - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.