സാവോപോളോ: താരപുത്രന്മാർ ഫുട്ബാളിന് പുതുമയല്ല. വൻകരകൾ കടന്ന് ഫുട്ബാൾ മൈത ാനങ്ങളെ ത്രസിപ്പിച്ച് കടന്നുപോയ സൂപ്പർ താരങ്ങളുടെ മക്കൾ അതേ പാതയിലെത്തുേമ്പാ ൾ ആരാധകർക്കും ഹരമാണ്. സിനദിൻ സിദാെൻറ മക്കളായ ലൂക സിദാനും എൻസോയും തിയോയും. ഡീഗോ സിമിയോണിയുടെ മകൻ ജിയോവനി സിമിയോണി, ജോർജ് വിയയുടെ മകൻ തിമോത്തി വിയ...
സൂപ്പർ താരങ്ങളുടെ മക്കളായി കളിക്കളം നിറഞ്ഞവരുടെ പട്ടികയിലേക്ക് ഇതാ മറ്റൊരു താരപുത്രനുമെത്തുന്നു. ബ്രസീലിെൻറ മുൻ സൂപ്പർ താരം റൊണാൾഡീന്യോയുടെ മകൻ 14കാരനായ ജോ മെൻഡസാണ് പിതാവിെൻറ വഴിേയ പന്തുതട്ടുന്നത്. ബ്രസീലിലെ മിനിയേറോയിലെ ഒന്നാം ഡിവിഷൻ ക്ലബായ ക്രുസിയേറോ ജോയുമായി കരാറിൽ ഒപ്പിട്ടു. കഴിഞ്ഞ ഒരുവർഷമായി ക്രുസിയേറോക്കൊപ്പമുള്ള ജോയുടെ പ്രകടനം വിലയിരുത്തി അഞ്ചു വർഷേത്തക്കാണ് കാരാർ.
‘‘നല്ല ഉയരവും സാേങ്കതിക തികവുമുള്ള താരമാണ് ജോ. ബോക്സ് െപ്ലയറും രണ്ടാം സ്ട്രൈക്കറുമായി കളിക്കാൻ മിടുക്കൻ. വേഗവും ഫിനിഷിങ്ങുമാണ് അവെൻറ മിടുക്ക്. അച്ഛെൻറ പ്രശസ്തിയെക്കാൾ, സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് ജോ ഫുട്ബാളറാവുന്നത്’’ -ക്ലബിെൻറ ഡയറക്ടർ അമറിൽഡോ റിബിയേറോ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം വിശദമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.