മോസ്കോ: കോൺഫെഡറേഷൻസ് കപ്പ് ഫുട്ബാളിെൻറ ഫൈനൽ കാണാതെ പുറത്തായ പോർചുഗൽ മൂന്നാം സ്ഥാനത്തിനായി കളിക്കാനൊരുങ്ങുേമ്പാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിനുണ്ടാവില്ല. ഇൗയിടെ ജനിച്ച തെൻറ ഇരട്ടക്കുട്ടികളെ കാണാൻ പോയതോടെയാണ് താരം അവസാന മത്സരത്തിനുണ്ടാവില്ലെന്ന അറിയിപ്പുണ്ടായത്. തൻറെ കുട്ടികൾക്കൊപ്പമുള്ള ചിത്രം താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാടക ഗർഭപാത്രത്തിൽ ക്രിസ്റ്റ്യാനോക്ക് ഇരട്ടക്കുട്ടികൾ പിറന്നെന്ന വാർത്ത ജൂൺ എട്ടിനാണ് പുറത്തുവരുന്നത്. ക്രിസ്റ്റ്യനോയുടെ മൂത്തമകൻ ക്രിസ്റ്റ്യനോ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.