റോം: സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും യുവൻറസിനും അടിപതറി. ഇറ്റാലിയൻ കപ്പിൽ നാപോളിക്ക് ആറാം കിരീടം. നിശ്ചിതസമയത്ത് ഗോൾരഹിത സമനിലയായ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് നാപോളി യുവൻറസിനെ തകർത്തത് (4-2).
കോവിഡ് കാരണം എക്സട്രാ ടൈം ഒഴിവാക്കിയാണ് നേരിട്ട് ഷൂട്ടൗട്ടിലേക്ക് പ്രവേശിച്ചത്. ഇൻസിഗ്നേ, പോലിറ്റാനോ, നിക്കോള മാക്സിമോവിച്ച്, മിലിക് എന്നിവരാണ് നാപോളിക്കായി വലകുലുക്കിയത്. ക്യാപ്റ്റർ ലിയോനാർഡോ ബൊനൂച്ചിയും ആരോൺ റാംസിയും യുവൻറസിനായി ലക്ഷ്യംകണ്ടു. ആദ്യ അവസരങ്ങൾ പാഴാക്കിയ ഡാനിലോയും ഡിബാലയുമാണ് യുവൻറസിനെ പരാജയത്തിലേക്ക് തള്ളിവിട്ടത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണോൾഡോ കിക്കെടുക്കും മുെമ്പ ടീം പരാജയം ഉറപ്പിച്ചു.
ക്രിസ്റ്റ്യാനോ ആദ്യമായാണ് തുടർച്ചയായ രണ്ട് ഫൈനലുകളിൽ പരാജയമറിയുന്നത്. കഴിഞ്ഞവർഷം സൂപ്പർകോപ്പ ഇറ്റാലിയാന ഫൈനലിൽ ലാസിയോടായിരുന്നു യുവൻറസിെൻറ തോൽവി. 2014ലാണ് നാപോളി അവസാനമായി ഇറ്റാലിയൻ കപ്പ് നേടിയിരുന്നത്. 2018ലെ ജേതാക്കളായ യുവൻറസ് 13 തവണ കിരീടം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.