സലാഹിനും രക്ഷിക്കാനായില്ല; ഇൗജിപ്​തിനെ തകർത്ത്​ റഷ്യ

മോസ്​കോ: ഇൗജിപ്​തിനെതിരായ  ഗ്രൂപ്പ് എയിലെ രണ്ടാം​ മൽസരത്തിൽ റഷ്യക്ക്​ ജയം. ഒന്നിനെതിരെ മൂന്നു ഗോൾക്കാണ്​ റഷ്യയുടെ ജയം. മുഹമ്മദ്​ സലാഹി​ലുടെ റഷ്യൻ ലോകപ്പിൽ തിരി​ച്ചെത്താമെന്ന കണക്ക്​ കൂട്ടിയ ഇൗജിപ്​തിന്​ കനത്ത തിരിച്ചടി നൽകുന്നതാണ്​ മൽസരഫലം. ഇതോടെ ഇൗജിപ്​തി​​​​​​​െൻറ പ്രീക്വാർട്ടർ പ്രവേശനം അനിശ്​ചിതത്വത്തിലായിരിക്കുകയാണ്​

മൽസരത്തിലെ ആദ്യ മിനുട്ടുകളിൽ റഷ്യൻ മുന്നേറ്റം കണ്ടെങ്കിലും. പിന്നീട്​ ഇൗജിപ്​ത്​ പതിയെ താളം വീണ്ടെടുത്തു. ചില നല്ല മുന്നേറ്റങ്ങൾ റഷ്യക്കെതിരെ നട​ത്തി​യെങ്കിലും ഗോളായില്ല. ഇതോടെ മൽസരത്തിലെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

എന്നാൽ, രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഇൗജിപ്​ത്​ താരം അഹമ്മദ്​ ഫാഹ്​തിയുടെ സെഫ്​ ഗോളിലുടെ റഷ്യ മുന്നിലെത്തി. തുടർന്ന്​ 59ാം മിനിട്ടിൽ ചെറിഷെവും 62ാം മിനുട്ടുൽ സ്യൂബയും റഷ്യക്കായി ഗോളുകൾ നേടി.മുഹമ്മദ്​ സലാഹിന്​ ലഭിച്ച പെനാൽട്ടിയിലുടെയായിരുന്നു ഇൗജിപ്​ത്​ ആശ്വാസ ഗോൾ നേടിയത്​. ​മുഹമ്മദ്​ സലാഹ്​ എത്തുന്നതോടെ ഇൗജിപ്​ത്​ ടീം കുടുതൽ കരുത്തരാവുമെന്നാണ്​ പ്രതീക്ഷിച്ചിരുന്നത്​. എന്നാൽ, കൃത്യമായി സലാഹിനെ പ്രതിരോധിക്കുന്നതിൽ റഷ്യൻ താരങ്ങൾ വിജയിച്ചതോടെ ഇൗജിപ്​തിന്​ കാര്യങ്ങൾ ദുഷ്​കരമാവുകയായിരുന്നു. 

47ാം മിനിറ്റ്​  ഫാത്തി (റഷ്യ)
രണ്ടാം പകുതി തുടങ്ങിയ ഉടൻ ഇൗജിപ്​തിനെ തേടി നിർഭാഗ്യമെത്തി. സോബ്​നി​​​െൻറ ദുർബല ഷോട്ട്​ അടിച്ചൊഴിവാക്കാനുള്ള വിങ്​ ബാക്ക്​ ഫാത്തിയുടെ ശ്രമമെത്തിയത്​ സ്വന്തം വലയിൽ.

59ാം മിനിറ്റ്​  ചെറിഷേവ് (റഷ്യ)
ബോക്​സി​​​െൻറ വലതുഭാഗത്തുകൂടെ ഇരച്ചുകയറി ലൈനിനരികെ നിന്നുള്ള മാരിയോ ഫെർണാണ്ടസി​​​െൻറ കട്ട്​ബാക്കിൽ ചെറിഷേവി​​​െൻറ നീറ്റ്​ ഫിനിഷിങ്​. 

62ാം മിനിറ്റ്​  സിയൂബ (റഷ്യ)
സ​​െൻറർ ബാക്ക്​ ഇലിയ കുറ്റെപ്പോവിൽനിന്ന്​ പന്ത്​ സ്വീകരിച്ച്​ ബോക്​സിൽ കയറിയ സിയൂബ എതിർ ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ്​ നിറയൊഴിച്ചപ്പോൾ പോസ്​റ്റിനരികിലൂടെ വലയിലേക്ക്​ കയറി. 

73ാം മിനിറ്റ്​ സലാഹ്​ (ഇൗജിപ്​ത്)
പെനാൽറ്റി ബോക്​സിൽ സലാഹ് ഫൗൾ ചെയ്യപ്പെട്ടപ്പോൾ റഫറി ആദ്യം വിധിച്ചത്​ ഫ്രീകിക്ക്​. ‘വാറി’ലൂടെ അത്​ സ്​പോട്ട്​ കിക്കായപ്പോൾ സലാഹിന്​ പിഴച്ചില്ല. 

 

Tags:    
News Summary - Russia win-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.