ന്യൂഡൽഹി: വംശീയ വിവേചനം മൂലം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച ജർമൻ മിഡ്ഫീൽഡർ മെസ്യൂത് ഒാസിലിന് ടെന്നീസ് താരം സാനിയ മിർസയുടെ പിന്തുണ. വംശീയ അധിക്ഷേപം ഏത് സാഹചര്യത്തിലായാലും ഉണ്ടാവാൻ പാടില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും സാനിയ മിർസ അഭിപ്രായപ്പെട്ടു. ഒരു കായിക താരമെന്ന നിലയിലും അതിലുപരി മനുഷ്യനെന്ന നിലയിലും ഒാസിലിെൻറ പ്രസ്താവന വളരെ ദുഃഖകരമായ കാര്യമാണെന്നും സാനിയ വ്യക്തമാക്കി.
ട്വീറ്ററിലാണ് ഒാസിൽ തെൻറ വിരമിക്കൽ തീരുമാനം അറിയിച്ചത്. ചില ഉന്നത ഉദ്യോഗസ്ഥർ തെൻറ തുർക്കി വേരിനെ അവഹേളിക്കുകയും സ്വാർത്ഥ താത്പര്യങ്ങൾക്കു വേണ്ടി അത് രാഷ്ട്രീയ അജണ്ടയാക്കി മാറ്റിയെന്നും ആരോപിച്ചുകൊണ്ടാണ് ഒാസിൽ തെൻറ തീരുമാനം അറിയിച്ചത്.
ലണ്ടനിൽ നടന്ന പരിപാടിയിൽ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം ഒാസിൽ നിൽകുന്ന ചിത്രം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ഒാസിൽ ഉർദുഗാനൊപ്പം സമയം ചെലവഴിച്ചതിനെ ജർമനിയിലെ രാഷ്ട്രീയ നേതാക്കൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ തെൻറ ഫോേട്ടാക്ക് രാഷ്ട്രീയമില്ലെന്നും തുർക്കിയിൽ വേരുകളുള്ള ഒരാളെന്ന നിലക്ക് പിതാമഹന്മാരോട് കൂറും കടപ്പാടും കാണിക്കാൻ നിലവിലെ ഭരണാധികാരിക്കൊപ്പം ചിത്രത്തിന് നിന്നു കൊടുക്കുകയായിരുന്നെന്നും ഒാസിൽ ആരാധകർക്ക് എഴുതിയ തുറന്ന കത്തിൽ വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.