നെയ്വേലി: സന്തോഷ് േട്രാഫിയിൽ നിലവിലെ ചാമ്പ്യന്മാരായ കേരളം ആദ്യ കടമ്പ കടക്കാനാ വാതെ പുറത്ത്. ഫൈനൽ റൗണ്ടിൽ കടക്കാൻ മികച്ച വിജയം അനിവാര്യമായിരുന്ന നിർണായക മത്സര ത്തിൽ കേരളം 1-0ത്തിന് സർവിസസിനോട് തോറ്റു. ദക്ഷിണ മേഖല യോഗ്യത റൗണ്ട് ഗ്രൂപ് ‘ബി’യിൽ ഒരു ജയം പോലുമില്ലാത്ത കേരളത്തിന് ഇതോടെ തലതാഴ്ത്തി മടക്കം. ഒപ്പം ടൂർണമെൻറിൽ ഒരുതവണ പോലും എതിർവല കുലുക്കാനായിട്ടില്ലെന്ന ‘ബഹുമതി’യും വി.പി. ഷാജിയുടെ ടീമിന് സ്വന്തം. നേരേത്ത, തെലങ്കാനക്കെതിരെയും പുതുച്ചേരിക്കെതിരെയും ഗോൾരഹിത സമനിലയിൽ കുരുങ്ങിയിരുന്നു. ജയത്തോടെ ഗ്രൂപ് ‘ബി’യിൽനിന്ന് ആറു പോയേൻറാടെ സർവിസസ് ഫൈനൽ റൗണ്ടിലെത്തി.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 62ാം മിനിറ്റിലാണ് കേരളം വല സർവിസസ് കുലുക്കിയത്. വികാസ് ഥാപ്പയായിരുന്നു സ്കോറർ. തിരിച്ചടിക്കാനുള്ള ഒരുക്കത്തിനിടയിൽ അഞ്ചു മിനിറ്റിനുള്ളിൽ പ്രതിരോധതാരം അലക്സ് ഷാജി ചുവപ്പു കാർഡ് കണ്ട് തിരിച്ചുകയറിയത് കേരളത്തിന് തിരിച്ചടിയായി.
രാവിലെ നടന്ന മത്സരത്തിൽ തെലങ്കാനയെ പുതുച്ചേരി സമനിലയിൽ തളച്ചിരുന്നു. ഇതോടെ, ആയുസ്സ് നീട്ടിക്കിട്ടിയ കേരളത്തിന് രണ്ടുഗോൾ മാർജിനിൽ ജയിച്ചാൽ ഫൈനൽ റൗണ്ടിലേക്ക് ടിക്കറ്റെടുക്കാമായിരുന്നു. എന്നാൽ, കണക്കിലെ ആനുകൂല്യത്തിനൊത്ത പ്രകടനം കാഴ്ചവെക്കാതെ കേരളം പുറത്തേക്കുള്ള വഴി ചോദിച്ചുവാങ്ങി. കിഴക്കൻ മേഖലയിൽനിന്ന് മത്സരിച്ച നിലവിലെ റണ്ണേഴ്സ് അപും 32 തവണ ചാമ്പ്യന്മാരുമായ പശ്ചിമ ബംഗാളും ഫൈനൽ റൗണ്ട് കാണാതെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.