കോഴിക്കോട്: സംസ്ഥാനത്തിെൻറ ജന്മദിനത്തിൽ കേരള ടീം ഐശ്വര്യമായി സന്തോഷ്ട്രോഫിയുടെ ദക്ഷിണ മേഖല യോഗ്യത മത്സരങ്ങളുടെ പരിശീലനത്തിന് തുടക്കമിട്ടു. 2018ൽ കൊൽക്കത്തയിൽ ജേതാക്കളായ കേരള ടീമിെൻറ പരിശീലനം തുടങ്ങിയ ദേവഗിരി സെൻറ് ജോസ്ഫ്സ് കോളജ് മെതാനത്ത് തന്നെയാണ് ഇത്തവണയും പരിശീലനം. ബുധനാഴ്ച െകാച്ചിയിൽ ടീം പ്രഖ്യാപനത്തിന് ശേഷം രാത്രി കോഴിക്കോട്ടെത്തിയ ടീം വ്യാഴാഴ്ച പരിശീലനത്തിനിറങ്ങിയിരുന്നില്ല. കനത്ത മഴയും യാത്രാക്ഷീണവും കാരണം പരിശീലനം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
പ്രഫഷനൽ താരങ്ങൾ നിറഞ്ഞ കേരളത്തിെൻറ യുവനിര ഏറെ പ്രതീക്ഷയിലാണ്. ടീം പൂർണമായും സജ്ജരാണെന്ന് കോച്ച് ബിനോ ജോർജ് പറഞ്ഞു. ഗോകുലം കേരള എഫ്.സിയെ ശ്രദ്ധേയ ടീമായി ഉയർത്തിയ ബിനോയെത്തേടി സന്തോഷ് ട്രോഫി മുഖ്യപരിശീലകപദവി ആദ്യമായാണ് എത്തുന്നത്. പത്തോളം പരിശീലന മത്സരങ്ങൾ െകാച്ചിയിൽ നടത്തിയിരുന്നു.
എതിരാളികളായ ആന്ധ്രപ്രദേശിെൻറയും തമിഴ്നാടിെൻറയും ടീമുകളുെട ശക്തിദൗർബല്യങ്ങൾ അറിഞ്ഞുവരുന്നതേയുള്ളൂ. ഐ ലീഗിലും മറ്റും ഗോകുലത്തിനെ കളിപ്പിച്ച രീതിയിലാകും സന്തോഷ് ട്രോഫിയിൽ കേരളത്തിെൻറ കളിരീതികളെന്ന് കോച്ച് പറഞ്ഞു. കോച്ചിെൻറ ശൈലിക്കൊത്ത് കളിക്കാൻ വി. മിഥുൻ നയിക്കുന്ന ടീം സജ്ജരാണ്.
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഈമാസം അഞ്ചിന് ആന്ധ്രക്കെതിരെയാണ് േകരളത്തിെൻറ യുവനിരയുടെ ആദ്യ മത്സരം. ഒമ്പതിന് തമിഴ്നാടുമായും കേരളം പോരാട്ടത്തിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.