????? ??. ????

സന്തോഷ്​ ട്രോഫി: കേരളത്തെ രാഹുൽ രാജ്​ നയിക്കും 

കോഴിക്കോട്​: സന്തോഷ്​ ട്രോഫി ഫുട്​ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ രാഹുൽ വി. രാജ്​ നയിക്കും. യുവതാരങ്ങൾക്ക്​ മുൻതൂക്കമുള്ള ടീമി​​​െൻറ വൈസ്​​ ക്യാപ്​റ്റൻ എസ്​.  സീസനാണ്. ഇരുവരും എസ്​.ബി.​െഎ കേരള താരങ്ങളാണ്​. സതീവൻ ബാലനാണ്​ മുഖ്യ പരിശീലകൻ. കോഴിക്കോട്ട്​ നടന്ന ചടങ്ങിൽ സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ ടി.പി.  ദാസനാണ്​  20 അംഗ ടീമിനെ പ്രഖ്യാപിച്ചത്​. തിരുവനന്തപുരത്തും കോഴിക്കോട്ടും നടന്ന പരിശീലനക്യാമ്പിൽ നിന്നാണ്​ അന്തിമ ടീമിനെ തെരഞ്ഞെടുത്തത്​.  എസ്​.ബി.​െഎ കേരളയുടെ അഞ്ചും കേരള പൊലീസിലെ രണ്ടും താരങ്ങൾ ടീമിലിടം നേടി. അന്തർ സർവകലാശാല ജേതാക്കളായ കാലിക്കറ്റി​​​െൻറ അഞ്ച്​ യുവതാരങ്ങളുമുണ്ട്​. 

ബംഗളൂരു കെ.എസ്​.എഫ്​.എ സ്​റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല റൗണ്ട്​ ഗ്രൂപ്​ ‘ബി’ ജേതാക്കളാവുകയാണ്​ കേരളത്തി​​​െൻറ ലക്ഷ്യം. ജനുവരി 18ന്​ ആന്ധ്രപ്രദേശിനെതിരാണ്​ ആദ്യമത്സരം. ഗ്രൂപ്​​ ജേതാക്കൾ സന്തോഷ്​ ട്രോഫി ഫൈനൽ റൗണ്ടിന്​ യോഗ്യത നേടും. തിങ്കളാഴ്​ച വൈകീട്ട്​ എറണാകുളത്തേക്ക്​ തിരിച്ച ടീം വരുംദിവസങ്ങളിൽ സെൻട്രൽ എക്​സൈസുമായും കേരള ബ്ലാസ്​റ്റേഴ്​സി​​​െൻറ റിസർവ്​ ടീമുമായും പരിശീലന മത്സരങ്ങൾ കളിക്കും. ഇൗ  മാസം 14ന്​ രാവിലെ എറണാകുളം-ബാംഗ്ലൂർ എക്​സ്​പ്രസിൽ ബംഗളൂരുവി​േലക്ക്​ തിരിക്കും. വി.പി. ഷാജി, മുഹമ്മദ്​ സലീം, രഞ്​ജി ജേക്കബ്​ എന്നീ സെലക്​ടർമാരാണ്​ ടീമിനെ  തെരഞ്ഞെടുത്തത്​. ടീം പ്രഖ്യാപന ചടങ്ങിൽ കേരള ഫുട്​ബാൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽ കുമാർ, കെ.ഡി.എഫ്​.എ പ്രസിഡൻറ്​ അസീസ്​ അബ്​ദുല്ല, സ്​പോൺസർമാരായ ​ െഎ.സി.എൽ ഫിൻകോർപ്​  ചെയർമാൻ ​െക.ജി. അനിൽ കുമാർ, ഡയറക്​ടർ സജീഷ്​ ഗോപാലൻ എന്നിവരും പ​െങ്കടുത്തു. 

ടീം: ഗോൾകീപ്പർമാർ- വി. മിഥുൻ (എസ്​.ബി.​െഎ കേരള), എസ്​. ഹജ്​മൽ, അഖിൽ സോമൻ (കെ.എസ്​.ഇ.ബി), ഡിഫൻഡർ- രാഹുൽ വി. രാജ്​, എസ്​. ലിജോ (എസ്​.ബി.​െഎ), വിബിൻ  തോമസ്​, വി.ജി. ശ്രീരാഗ്​ (കേരള പൊലീസ്​), വൈ.പി. മുഹമ്മദ്​ ഷെരീഫ്​ (ഫാറൂഖ്​ കോളജ്​), ​െക.ഒ. ജിയാദ്​ ഹസൻ (എവർഗ്രീൻ മഞ്ചേരി), ജസ്​റ്റിൻ ജോർജ്​ (കോട്ടയം ബസേലിയസ്​ കോളജ്​),  
മിഡ്​ഫീൽഡർ-​െക.പി. രാഹു​ൽ ​(ഗോകുലം), എസ്​. സീസൺ (എസ്​.ബി.​െഎ), വി.എസ്.​ ശ്രീകുട്ടൻ ( സ​​െൻറ്​​ തോമസ്​ കോളജ്​), എം.എസ്​. ജിതിൻ (എഫ്​.സി കേരള), മുഹമ്മദ്​ പാറക്കോട്ടിൽ, ജി. ജിതിൻ (ഇരിങ്ങാലക്കുട ക്രൈസ്​റ്റ്​ കോളജ്​), ബി.എൽ ഷംനാസ്​ ( സെൻട്രൽ എക്​സൈസ്​)
 ഫോർവേഡ്​: സജിത്​ പൗലോസ്​ (എസ്​.ബി.​െഎ), വി.​െക. അഫ്​ദൽ (മമ്പാട്​ എം.ഇ.എസ്​ കോളജ്​), അനുരാഗ്​ (ഫാറൂഖ്​ കോളജ്​). 
മുഖ്യ പരിശീലകൻ- സതീവൻ ബാലൻ, സഹ പരിശീലകൻ- ബിജേഷ്​ ബെൻ, ഫിസി​യോ- അരുൺ രാജ്​, മാനേജർ- പി.സി. ആസിഫ്​. 

ദക്ഷിണ മേഖല റൗണ്ട്​
ഗ്രൂപ്​ ‘ബി’ : കേരളം, ആ​ന്ധ്രപ്രദേശ്​, അന്തമാൻ, തമിഴ്​നാട്​
വേദി: ബംഗളൂരു കെ.എസ്​.എഫ്​.എ സ്​റ്റേഡിയം
ജനുവരി 18: കേരളം x ആന്ധ്രപ്രദേശ്​, 
20 കേരളം x അന്തമാൻ
22 കേരളം x തമിഴ്​നാട്​
 

Tags:    
News Summary - santosh trophy kerala team announced- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.