മഡ്രിഡ്: ഫർണിച്ചർ ഷോപ്പ് മാേനജരായ ഇഗ്നേസിയോ ഫെർണാണ്ടസ് കഴിഞ്ഞ ദിവസം വാൽദ െബെബാസിലൂടെ കാറോടിച്ചുപോവുകയായിരുന്നു. ഒരു ജങ്ഷനിലെത്തിയപ്പോൾ മെറ്റാരു വ ണ്ടിക്ക് കടന്നുപോകാൻ ൈസഡ് കൊടുക്കുന്നതിനിടെ വേറൊരു കാർ വന്ന് ഫെർണാണ്ടസിെൻറ വണ്ടിയിലിടിച്ചു. ദേഷ്യത്തിൽ േഡാർ തുറന്ന് പുറത്തിറങ്ങിയ അദ്ദേഹം ഇടിച്ച കാറിലെ യാത്രക്കാരനെ കണ്ട് ഞെട്ടി. റയൽ മഡ്രിഡ് കോച്ചും ഇതിഹാസ താരവുമായ സിനദിൻ സിദാനായിരുന്നു അത്. ടീമിെൻറ പരിശീലനസ്ഥലത്തേക്ക് പോകുകയായിരുന്നു സിദാൻ.
താരത്തിെൻറ ഇഷ്ടക്കാരനായ ഫെർണാണ്ടസിന് സിദാനെ കണ്ടതോടെ കാറിലിടിച്ച ദേഷ്യമൊക്കെ പമ്പകടന്നു. സിദാനുമൊത്തുള്ള സെൽഫിയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ‘നമ്മൾ ഒരു സെൽഫി എടുത്തില്ലെങ്കിൽ എെൻറ കാറിലിടിച്ചത് സിദാെൻറ കാറാണെന്ന് ഞാൻ പറഞ്ഞാൽ ആളുകൾ വിശ്വസിക്കില്ല’ എന്ന് സെൽഫിക്കായുള്ള അപേക്ഷക്കൊപ്പം ഫെർണാണ്ടസ് താരത്തോട് പറഞ്ഞു.
ഉടൻ സമ്മതം മൂളിയ സിദാൻ തൊപ്പിയൂരി ഫോട്ടോക്ക് പോസ് ചെയ്തു. ജഴ്സിയും ടിക്കറ്റുമൊന്നും ആവശ്യപ്പെട്ട് താരത്തെ ബുദ്ധിമുട്ടിക്കാതിരുന്നതിന് നന്ദിപറഞ്ഞ് സിദാെൻറ പ്രതിനിധിയുടെ ഫോൺ കാളും പിന്നീട് ഫെർണാണ്ടസിനെ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.