മിലാൻ: ആഴ്ചകൾക്കു മുമ്പ് ലോകത്തിെൻറ കോവിഡ് മുനമ്പായിരുന്ന ഇറ്റലിയിൽ കായിക മത്സരങ്ങൾ പുനരാരംഭിച്ചതിന് പിറകെ െകാറോണ വൈറസിനെ പിടിക്കാൻ മൈതാനങ്ങളിൽ നടപ്പാക്കുന്ന പുതിയ പരീക്ഷണം ശ്രദ്ധയാകർഷിക്കുന്നു. സീരി എ ക്ലബായ ടൂറിനാണ് സ്വന്തം കളിമുറ്റത്ത് വൈറസ് വാഹകരെ കണ്ടെത്താനും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തവരെ ബോധവത്കരിക്കാനും യന്ത്രസഹായത്തോടെയുള്ള പ്രേത്യക ഗെയ്റ്റുകൾ സ്ഥാപിച്ചത്.
ഹെല്ലാസ് വെറോണയുമായി അടുത്ത ദിവസം മത്സരം നടക്കാനിരിക്കെ പുതിയ സംവിധാനത്തിെൻറ പരീക്ഷണം വിജയമായിരുന്നു. കളി കാണാനെത്തുന്നവരുടെ ശരീരതാപം അളക്കുക, മാസ്ക് കൃത്യമായി അണിഞ്ഞോ എന്ന് പരിശോധിക്കുക എന്നിവക്കു പുറമെ ശരീരത്തിൽ അണുനാശിനിയും തളിക്കും. ആരെങ്കിലും പരിശോധനയിൽ പരാജയപ്പെട്ടാൽ സ്റ്റേഡിയം അധികൃതർക്ക് ഉടൻ മുന്നറിയിപ്പ് ലഭിക്കും.
അതിവേഗം സ്റ്റേഡിയത്തിലേക്ക് ആളുകൾക്ക് പ്രവേശിക്കാൻ സുരക്ഷ നടപടികൾ തടസ്സമാകില്ലെന്ന സവിശേഷതയുമുണ്ട്. കളത്തിൽ കാണികൾക്ക് പ്രവേശനമായില്ലെങ്കിലും കഴിഞ്ഞ ദിവസം മൈതാനത്തെത്തിയ മാധ്യമ പ്രവർത്തകർ, സ്റ്റേഡിയം ജീവനക്കാർ എന്നിവരിൽ പരീക്ഷണം നടത്തി. ഇറ്റാലിയൻ കമ്പനി വേൾഡ്വൈഡ് എക്സിബിഷൻ സിസ്റ്റമാണ് നിർമാതാക്കൾ. കോവിഡ് കാരണം ഇറ്റലിയിൽ മൂന്നു മാസം കളി മുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.