പാരിസ്: പരിശീലക കുപ്പായത്തിൽ സിനദിൻ സിദാെൻറ തിരിച്ചുവരവ് സംബന്ധിച്ച് സൂചന നൽകി മകൻ എൻസോ സിദാൻ. റയൽ മഡ്രിഡിന് ഹാട്രിക് ചാമ്പ്യൻസ് ലീഗും ഒരു ലാ ലിഗയും രണ്ട് ക്ലബ് ലോകകപ്പ് കിരീടങ്ങളും സമ്മാനിച്ചശേഷം കഴിഞ്ഞ മേയിൽ വിരമിക്കൽ പ്രഖ്യാപിച്ച സിദാൻ വിശ്രമത്തിലാണ്. ഇടവേളക്കുശേഷം തിരിച്ചുവരുമെന്ന് മുൻ ഫ്രഞ്ച് നായകൻ നേരത്തേ അറിയിച്ചിരുന്നു.
‘ഫുട്ബാളും കോച്ചിങ്ങും അച്ഛന് ഇഷ്ടമാണ്. പരിശീലനവേഷത്തിൽ അദ്ദേഹം വൈകാതെ തിരിച്ചെത്തും. ഇപ്പോൾ വിശ്രമം ആവശ്യമായതിനാലാണ് ഇടവേള’ -മഡ്രിഡിലെ രണ്ടാം ഡിവിഷൻ ക്ലബായ റയോ മജ്ദഹോണ്ടയുടെ മധ്യനിര താരമായ എൻസോ പറഞ്ഞു. റയൽ മഡ്രിഡ് താരമായിരുന്ന എൻസോ കഴിഞ്ഞ സീസണിലാണ് സ്വിസ് ക്ലബിലേക്ക് കൂടുമാറിയത്.
അവിടെ നിന്നും വായ്പാ കരാറിലാണ് മഡ്രിഡ് ക്ലബിലെത്തുന്നത്. സിദാെൻറ തിരിച്ചുവരവ് സംബന്ധിച്ച് മകൻ വെളിപ്പെടുത്തിയതോടെ ഏത് ക്ലബിലേക്ക് എന്ന ചർച്ച യൂറോപ്പിൽ ചൂടുപിടിച്ചു. ബുണ്ടസ് ലിഗയിൽ തിരിച്ചടി നേരിട്ട ബയേൺ മ്യൂണികിെൻറ രക്ഷകനായി വരുമെന്ന് ഒരു വിഭാഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഹൊസെ മൗറീന്യോക്കു പകരക്കാരനായ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തുമെന്നാണ് മറ്റൊരു പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.