സോൾ: ഓൺലൈനിലും ടി.വിയിലുമായി ലോകത്തെങ്ങുമുള്ള കാണികളെ സാക്ഷിയാക്കി കൊറിയയിലൂടെ കോവിഡാനന്തര കാലത്തെ ഫുട്ബാളിെൻറ തിരിച്ചുവരവ്. മഹാമാരിയിൽ നിശ്ചലമായ കളിമൈതാനങ്ങൾക്ക് ജീവശ്വാസമായി ദക്ഷിണ കൊറിയൻ ടോപ് ഡിവിഷൻ കെ ലീഗിന് കിക്കോഫ്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് പുനരാരംഭിച്ച സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ജിയോൻബുക് മോട്ടോഴ്സിന് ജയം. സുവോൻ ബ്ലൂവിങ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. 41കാരനായ വെറ്ററൻ താരം ഡോങ് ഗൂക് ലീ കളിയുടെ 84ാം മിനിറ്റിലാണ് വിജയഗോൾ സമ്മാനിച്ചത്.
ഗാലറി കാലിയാണെങ്കിലും ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരെ ആകർഷിച്ചായിരുന്നു ലീഗിെൻറ തുടക്കം. മാർച്ചിനുശേഷം ആദ്യമായി ൈലവ് ഫുട്ബാളിന് അവസരം ലഭിച്ച കാണികൾ ആഘോഷമാക്കി. ട്വിറ്റർ ലൈവിലൂടെ 26 ലക്ഷം പേർ കളി കണ്ടു. യുട്യൂബ്, ലൈവ് ആപ് എന്നിവ വഴിയും ദശലക്ഷം പേരാണ് ലോകവ്യാപകമായി കളി കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.