മോസ്കോ: മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനും അരങ്ങേറ്റക്കാരായ പാനമയും ലോകകപ്പ് പോരാട്ടങ്ങൾക്കായി റഷ്യയിലെത്തി. ദക്ഷിണ റഷ്യൻ നഗരമായ ക്രാസ്നോദറിലെത്തിയ സ്പാനിഷ് ടീമിനെ വരവേൽക്കാൻ ആരാധകർ വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയിരുന്നു.
മേയർ യെവ്ഗനി പെർവിശോവിലെൻറ നേതൃത്വത്തിൽ നാടൻപാട്ടുകളുടെ അകമ്പടിയോടെ പരമ്പരാഗത രീതിയിലാണ് റഷ്യ അതിഥികളെ വരവേറ്റത്. ശനിയാഴ്ച തുനീഷ്യക്കെതിരെയാണ് സ്പാനിഷ് ടീമിെൻറ അവസാന സൗഹൃദ മത്സരം. പോർചുഗൽ, ഇറാൻ, മൊറോക്കോ എന്നിവരോടൊപ്പം ഗ്രൂപ് ബിയിലാണ് സ്പെയിനിെൻറ സ്ഥാനം.
ശക്തരായ യു.എസിനെയും ഹോണ്ടുറസിനെയും പിന്തള്ളി കോൺകകാഫ് മേഖലയിൽനിന്നും യോഗ്യത നേടിയ പാനമ വോൾഗ ഏരിയ സിറ്റിയിൽ വിമാനമിറങ്ങി. ടീമിനായി നഗരത്തിലെ ഒളിമ്പിക് ട്രെയിനിങ് സെൻററിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം നോർവേക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പാനമ പരാജയപ്പെട്ടിരുന്നു.
ഇംഗ്ലണ്ട്, ബെൽജിയം, തുനീഷ്യ എന്നിവർക്കൊപ്പം ഗ്രൂപ് ജിയിലാണ് പാനമ. 18ന് ബെല്‍ജിയത്തെയാണ് പാനമക്ക് തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ നേരിടാനുള്ളത്. ഏഷ്യൻ വമ്പന്മാരായ ഇറാനാണ് ആദ്യം റഷ്യയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.