കസാൻ: ഇറാനെതിരായ നിർണായക ഗ്രൂപ്പ് മൽസരത്തിൽ സ്പെയിനിന് ജയം. ഡീഗോ കോസ്റ്റ നേടിയ ഏക ഗോളിലാണ് സ്പെയിൻ ജയിച്ച് കയറിയത്. ആദ്യ മൽസരത്തിൽ പോർച്ചുഗലിനോട് സമനില വഴങ്ങിയ സ്പെയിനിന് ഇന്നത്തെ മൽസരത്തിലെ ജയം അനിവാര്യമായിരുന്നു. ജയത്തോടെ സ്പെയിൻ പ്രീക്വാർട്ടർ സാധ്യതകൾ സജീവമാക്കി.
കളിയുടെ ഒന്നാം പകുതിയിൽ പന്ത് പൂർണമായും സ്പെയിനിെൻറ വരുതിയിലായിരുന്നു. എന്നാൽ സ്പെയിൻ മുന്നേറ്റങ്ങളെ തടയാൻ ഇറാൻ താരങ്ങൾ മുഴുവൻ ഒന്നിച്ചതോടെ മുൻ ചാമ്പ്യൻമാർ വിയർത്തു. നിരന്തരമായി എതിർ ഗോൾമുഖത്ത് സ്പെയിൻ ഇരച്ച് കയറിയെങ്കിലും ഗോൾ മാത്രം വന്നില്ല. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി.
രണ്ടാം പകുതിയിൽ ഇറാൻ താരത്തിെൻറ പിഴവിൽ നിന്നാണ് സ്പെയിൻ ഗോൾ കണ്ടെത്തിയത്. ഇനിയസ്റ്റ കൊടുത്ത പാസ് 52ാം മിനുട്ടിൽ സ്പാനിഷ് താരം കോസ്റ്റ പിടിച്ചു. ഇൗ സമയത്ത് അടുത്തുണ്ടായിരുന്ന ഇറാൻ താരം പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടയിൽ കോസ്റ്റയുടെ കാലിൽ തട്ടി പന്ത് ഇറാൻ വലയിലേക്ക്. സ്പെയിൻ ഗോൾ നേടിയതോടെ പ്രതിരോധ ഫുട്ബാൾ മാറ്റിവെച്ച് ഇറാൻ ആക്രമണത്തിലേക്ക് കടന്നു. 62ാം മിനുട്ടിൽ ഇറാെൻറ ഷോട്ട് സ്പെയിൻ വലയിൽ എത്തിയെങ്കിലും വാർ സിസ്റ്റത്തിൽ ആ ഷോട്ട് ഒാഫ് സൈഡാണെന്ന് വ്യക്തമായി. 75ാം മിനുട്ടിൽ ഗോൾ നേടാൻ ലഭിച്ച അവസരം ഇറാൻ പാഴാക്കിയതോടെ സ്പെയിന് ഇൗ ലോകകപ്പിലെ ആദ്യ ജയം സ്വന്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.