ടൂറിൻ: കിരീടമുറപ്പിക്കാൻ യുവൻറസിന് ഇനിയും കാത്തിരിപ്പ്. ഒരു ജയമകലെയുണ്ടായിരുന്ന ഇറ്റാലിയൻ ചാമ്പ്യൻപട്ടം ഉറപ്പിക്കാനിറങ്ങിയ യുവൻറസ് സ്പാലിന് മുന്നിൽ വീണു. 2-1നാണ് 13ാം സ്ഥാനക്കാരായ സ്പാൽ യുവൻറസിനെ അട്ടിമറിച്ചത്.
ചാമ്പ്യൻസ് ലീഗിൽ നിർണായക പോരാട്ടം മുന്നിലിരിക്കെ യുവനിരയുമായി കളത്തിലിറങ്ങിയ യുവൻറസിനെ മോയിസെ കീൻ(30) ആദ്യ പകുതിയിൽ മുന്നിലെത്തിച്ചതാണ്. പക്ഷേ, പ്രതിരോധത്തിലെ പിഴവ് വിനയായപ്പോൾ രണ്ടാം പകുതി രണ്ടു ഗോളുകൾ വഴങ്ങി. കെവിൻ ബോണിഫാസി (49), സെർജിയോ ഫ്ലോസറി (74) എന്നിവരാണ് സ്കോർമാർ.
ഇൗ മത്സരം ജയിച്ച് ചാമ്പ്യന്മാരായിരുന്നെങ്കിൽ, സീരി എ ചരിത്രത്തിൽ ഏറ്റവും വേഗതയിൽ കിരീടം നേട്ടം കൈവരിച്ച ടീമെന്ന റെക്കോഡ് യുവൻറസിന് സ്വന്തമാക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.