ബർലിൻ: വലിയ പ്രതീക്ഷകളോടെ മികച്ച ഓഫറിൽ സ്വന്തമാക്കിയ താരത്തിന് ഒന്നിന് പിന്നാലെ ഒന്നായി പരിക്കുകൾ. തുടർച്ചയായി നാലു വർഷം കളത്തിലിറങ്ങാനാവാതെ അവൻ കരക്കിരുന്നിട്ടും ക്ലബ് അവനിലർപ്പിച്ച വിശ്വാസം കൈവിട്ടില്ല. ഒടുവിൽ നാലു വർഷത്തിനുശേഷം ഒരു മത്സരത്തിെൻറ 90ാം മിനിറ്റിൽ അരങ്ങേറാൻ അവസരം. ജർമൻ ബുണ്ടസ് ലിഗയിൽ ബൊറൂസിയ മൊൻഷൻഗ്ലാഡ്ബാഹും 22കാരനായ ഡിഫൻഡർ മമദൗ ഡൗകോറുമാണ് കഥയിലെ നായകർ.
പി.എസ്.ജിയുടെ കൗമാരവിസ്മയമായി മാറിയ ഫ്രഞ്ച് പ്രതിരോധതാരം 2016ലാണ് ജർമൻ ടീമിലെത്തുന്നത്. പക്ഷേ, പേശീവേദന തിരിച്ചടിയായി. ടീമിലെത്തി കളത്തിലിറങ്ങും മുേമ്പ ആശുപത്രിവാസമായി. ഇടക്ക് തിരിച്ചെത്തി റിസർവ് ടീമിൽ ഏതാനും മത്സരം കളിച്ചെങ്കിലും മസിൽ വേദന വിടാതെ പിന്തുടർന്നു. തുടർന്ന് കളിക്കും പരിശീലനത്തിനും പൂർണ അവധി നൽകി ചികിത്സ. അപ്പോഴെല്ലാം താരത്തിൽ വിശ്വാസമർപ്പിച്ച് ക്ലബ് കൂടെനിന്നു. ഒടുവിൽ ഫിറ്റ്നസ് വീണ്ടെടുത്തപ്പോൾ കോച്ച് മാർകോ റോസ് യൂനിയൻ ബെർലിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിെൻറ 90ാം മിനിറ്റിൽ അരങ്ങേറാൻ അവസരവും നൽകി.
മത്സരശേഷം മമൗദുവിന് സഹതാരങ്ങൾ ഉജ്ജ്വല വരവേൽപും നൽകി. കട്ട്ഔട്ട് കാണികളെകൊണ്ട് നിറഞ്ഞ ഗാലറിക്ക് മുന്നിലായിരുന്നു ആഘോഷം. സഹതാരം മാർകസ് തുറാം മമദൗവിെൻറ ജഴ്സി ഊരി കോർണർഫ്ലാഗ് പോസ്റ്റിൽ കുത്തി ഉയർത്തിയാണ് ആഘോഷത്തിന് കൊഴുപ്പേകിയത്. സെനഗാലുകാരനായ മമൗദു ഫ്രാൻസിനു വേണ്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.