??????? ???????? ??????????? ????????????????? ????????????????????? ??????????

സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ തിരുവനന്തപുരം സെമിയില്‍

കല്‍പറ്റ: കേരള ഫുട്ബാളിലെ കരുത്തരായ മലപ്പുറത്തെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുക്കിയ തിരുവനന്തപുരം സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ സെമിഫൈനലില്‍. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന കോട്ടയം-ഇടുക്കി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ വിജയികളാണ് 27ന് നടക്കുന്ന സെമിയില്‍ തിരുവനന്തപുരത്തിന്‍െറ എതിരാളികള്‍. 

മലപ്പുറത്തിനു പുറമെ കേരള ഫുട്ബാളില്‍ ഏറെ പാരമ്പര്യം അവകാശപ്പെടാനുള്ള കോഴിക്കോടിന് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍തന്നെ അടിതെറ്റി. ടൈബ്രേക്കറിലേക്കു നീണ്ട മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഇടുക്കിയാണ് 5-4ന് കോഴിക്കോടിനെ അട്ടിമറിച്ച് ക്വാര്‍ട്ടറിലത്തെിയത്. നിശ്ചിതസമയത്ത് ഇരുടീമും ഗോള്‍രഹിത സമനില പാലിച്ചതിനെ തുടര്‍ന്നാണ് വിധിനിര്‍ണയം ടൈബ്രേക്കറിലത്തെിയത്. ഷൂട്ടൗട്ടില്‍ ഇടുക്കിക്കുവേണ്ടി ഉസ്മാന്‍ ആഷിര്‍, എല്‍ദോസ് സണ്ണി, ഗോകുല്‍ദേവ്, എല്‍ദോസ് ജോര്‍ജ്, എം. ജിതിന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഷഫീല്‍, മുഹമ്മദ് റനീഷ്, മുഹമ്മദ് സര്‍ദാസ്, സക്കരിയ എന്നിവരാണ് കോഴിക്കോടിനായി വല കുലുക്കിയത്. 

കഴിഞ്ഞദിവസം കണ്ണൂരിനെ കീഴടക്കി ക്വാര്‍ട്ടറിലത്തെിയ മലപ്പുറത്തെ അടക്കിഭരിച്ചായിരുന്നു അനന്തപുരിക്കാരുടെ പടയോട്ടം. പ്രീക്വാര്‍ട്ടറില്‍ പാലക്കാടിനെതിരെ ഹാട്രിക് നേടിയ സജീവ് ഖാന്‍ മലപ്പുറത്തിനെതിരെ ഇരട്ടഗോളുമായി തിളങ്ങി. എട്ടാംമിനിറ്റില്‍ സജീവാണ് സ്കോര്‍ബോര്‍ഡ് തുറന്നത്. ആദ്യപകുതിയില്‍ ഒരു ഗോളിന്‍െറ മുന്‍തൂക്കം മാത്രമുണ്ടായിരുന്ന തിരുവനന്തപുരം രണ്ടാം പകുതിയില്‍ മലപ്പുറം ഹാഫിലേക്ക് ഇരമ്പിക്കയറി. 49ാം മിനിറ്റില്‍ ജോബി ജസ്റ്റിന്‍െറ ഗോളില്‍ ലീഡ് വര്‍ധിച്ചതായിരുന്നു ഇതിന്‍െറ ഫലം. കളി ഒരുമണിക്കൂറാകവേ ഡാനി വീണ്ടും മലപ്പുറം വലയില്‍ പന്തത്തെിച്ചു. തിരിച്ചുവരവു പ്രതീക്ഷകള്‍ അസ്തമിച്ച മലപ്പുറത്തെ തളര്‍ത്തി 69ാം മിനിറ്റില്‍ സെല്‍ഫ് ഗോളും പിറന്നു. 73ാം മിനിറ്റില്‍ സജീവ് വീണ്ടും വെടിയുതിര്‍ത്തതോടെ മലപ്പുറത്തിന്‍െറ തകര്‍ച്ച പൂര്‍ണമായി. വ്യാഴാഴ്ച വൈകീട്ട് നാലിന് ആതിഥേയരായ വയനാട്, പത്തനംതിട്ടയുമായി മാറ്റുരക്കും. 
 
Tags:    
News Summary - state senior football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.