മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിച്ച പരിശീലകൻ സ്റ്റീവ് കോപ്പൽ പുതിയ സീസണിൽ പുതു ക്ലബിനൊപ്പം. ടാറ്റാ ഗ്രൂപ്പിനു കീഴിൽ ജാംഷഡ്പുർ ആസ്ഥാനമായി ആരംഭിക്കുന്ന ക്ലബുമായി കോപ്പൽ ധാരണയിെലത്തിയതായാണ് റിപ്പോർട്ട്. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ഫുട്ബാൾ വെബ്സൈറ്റുകൾ വ്യക്തമാക്കി. ജൂൈല 15നകം കോച്ചുമാരെ തീരുമാനിക്കണമെന്നാണ് ക്ലബുകൾക്കുള്ള നിർദേശം.
നാലാം സീസണിലും കോപ്പലിനെ നിലനിർത്താനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് നീക്കം. ക്ലബ് പ്രതിനിധികൾ ലണ്ടനിലെത്തി ചർച്ച നടത്തിയതോെട ആരാധകർ ഇക്കാര്യം ഉറപ്പിച്ചു. എന്നാൽ, പിന്നീട് ബ്ലാസ്റ്റേഴ്സും കോപ്പലും അകലുന്നതാണ് കണ്ടത്. ആദ്യ കൂടിക്കാഴ്ചക്കുശേഷം കേരള ടീം അധികൃതരുമായി ആശയവിനിമയം നടന്നിട്ടില്ലെന്ന് കോപ്പൽ ട്വീറ്റ് ചെയ്തതോടെ ആശാൻ പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സിലേക്കില്ലെന്ന് ഉറപ്പായി. മുൻ ഇംഗ്ലണ്ട്-മാഞ്ചസ്റ്റർ സിറ്റി കോച്ച് സ്റ്റുവർട്ട് പിയേഴ്സ് ബ്ലാസ്റ്റേഴ്സ് കോച്ചാവുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് കോപ്പൽ ടാറ്റാ ടീമുമായി അടുക്കുന്ന വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.