മഡ്രിഡ്: കാൽമുട്ടിന് പരിക്കേറ്റ ബാഴ്സലോണ താരം ലൂയി സുവാരസിന് ശസ്ത്രക്രിയ. ആറ ാഴ്ച വിശ്രമം വേണ്ടിവരുന്ന താരത്തിന് മേയ് 25ന് വലൻസിയക്കെതിരായ കിങ്സ് കപ്പ് ഫ ൈനൽ ഉൾപ്പെടെ മത്സരങ്ങൾ നഷ്ടമാവും. ജൂണിൽ ബ്രസീലിൽ ആരംഭിക്കുന്ന കോപ അമേരിക്ക ടൂർണെമൻറിനൊരുങ്ങുന്ന ഉറുഗ്വായ് ടീമിനും സുവാരസിെൻറ പരിക്ക് തിരിച്ചടിയാണ്.
ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിൽ സുവാരസ് മുഴുസമയവും കളിച്ചിരുന്നു. നേരേത്ത പരിക്കേറ്റ കാൽമുട്ടിൽ വേദന കൂടിയതോടെയാണ് ശസ്ത്രക്രിയ നിർദേശിച്ചത്. കോപ അമേരിക്കയിൽ ജൂൺ 16ന് എക്വഡോറിനെതിരെയാണ് ഉറുഗ്വായ്യുടെ ആദ്യ കളി. 20നും 24നുമാണ് മറ്റു ഗ്രൂപ് മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.