നിഷ്നി: നിർണായക മൽസരത്തിൽ കോസ്റ്റാറിക്കക്കെതിരെ സമനിലയുമായി സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ. 31ാം മിനുട്ടിൽ ഡിസാമലിയിലുടെ സ്വിറ്റ്സർലൻഡാണ് ആദ്യം മുന്നിലെത്തിയത്. 56ാം മിനുട്ടിൽ വാട്സണിലുടെ കോസ്റ്റാറിക്ക സമനില പിടിച്ചു. ഇതോടെ ലീഡ് നേടാനുള്ള ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കനത്തു.
88ാം മിനുട്ടിൽ സ്വിറ്റ്സർലൻഡ് ഇൗ പോരാട്ടത്തിൽ വിജയിച്ചു. ഡ്രമിക്കിെൻറ ഗോളിലുടെ സ്വിറ്റ്സർലൻഡ് മുന്നിലെത്തി. വിജയമുറപ്പിച്ച് മൽസരം തുടരുന്നതിനിടെ കഷ്ടകാലം സെൽഫ് ഗോളിെൻറ രൂപത്തിൽ സ്വിറ്റ്സർലൻഡിനെ പിടികൂടി. സോമറിെൻറ സെൽഫ് ഗോളിൽ കോസ്റ്റാറിക്ക സ്വിറ്റ്സർലൻഡിനൊപ്പമെത്തി. പിന്നീട് ഗോളുകളൊന്നും നേടാൻ ഇരു ടീമുകൾക്കുമായില്ല. ഇതോടെ മൂന്ന് കളികളിൽ നിന്ന് അഞ്ച് പോയിൻറുമായി ബ്രസീലിനൊപ്പം ഗ്രൂപ്പ് ഇയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ.
ഗോളി നവാസിെൻറ കൈകളിൽ വിശ്വാസമർപ്പിച്ചാണ് കോസ്റ്റാറിക്ക ഇന്ന് മൽസരത്തിനിറങ്ങിയത്. എന്നാൽ, ബ്രസീലുമായുള്ള മൽസരത്തിലെ പോലെ അവസാനം നിമിഷം വരെ ഗോൾ വഴങ്ങാതെ പിടിച്ച് നിൽക്കാൻ നവാസിനായില്ല. പ്രമുഖ താരങ്ങളായ ഗ്രാനിത് ഷാക, ഷെർദാൻ ഷാകീരി, സ്റ്റെഫാൻ ലീച്ചൻസ്റ്റൈനർ എന്നിവർ വിലക്കില്ലാതെ രക്ഷപ്പെട്ടതിെൻറ ആശ്വാസത്തിലാണ് സ്വിറ്റ്സർലൻഡ് കളിക്കാനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.