ബംഗളൂരു: ഏഷ്യൻ കപ്പ് േയാഗ്യത മത്സരത്തിനുള്ള 24 അംഗ ഇന്ത്യൻ ടീമിൽ മൂന്നു മലയാളികൾക്ക് ഇടം. സി.കെ. വിനീത്, അനസ് എടത്തൊടിക, ടി.പി. രഹനേഷ് എന്നിവരെയാണ് ഇൗ മാസം 28ന് മ്യാന്മറിനെതിരായ യോഗ്യത മത്സരത്തിനുള്ള അന്തിമ ടീമിൽ ഉൾപ്പെടുത്തിയത്. മുംബൈയിൽ നടന്ന 31 അംഗ ഇന്ത്യൻ ക്യാമ്പിൽനിന്നാണ് കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറൻ ടീമിനെ തെരഞ്ഞെടുത്തത്.
ടീം ശനിയാഴ്ച രാത്രി യാത്രപുറപ്പെട്ടു. 22ന് നോംഫെനിൽ കംബോഡിയക്കെതിരെ സൗഹൃദ മത്സരം കളിച്ചശേഷം ടീം മ്യാന്മറിലേക്ക് യാത്രതിരിക്കും.
ഗ്രൂപ് ‘എ’യിൽ മകാവു, കിർഗിസ്താൻ എന്നിവരാണ് മറ്റു ടീമുകൾ. ഇവർക്കെതിരെ ജൂൺ, സെപ്റ്റംബർ മാസങ്ങളിലാണ് ആദ്യ പാദം. അനസ് അടക്കം നാലു പേർ പുതുമുഖങ്ങളാണ്.
ടീം ഇന്ത്യ: ഗോൾകീപ്പർ: സുബ്രതപാൽ, ഗുർപ്രീത് സിങ്, ടി.പി. രഹനേഷ്. ഡിഫൻഡർ: പ്രീതം കോടൽ, നിഷു കുമാർ, സന്ദേശ് ജിങ്കാൻ, അർണബ് മൊണ്ഡൽ, അനസ് എടത്തൊടിക, ധൻപാൽ ഗണേഷ്, ഫുൽഗാൻകോ കർഡോസോ, നാരായൺ ദാസ്, ജെറി ലാൻറിൻസുവാല.
മിഡ്ഫീൽഡ്: ജാക്കിചന്ദ് സിങ്, ഉദാന്ത സിങ്, യൂജിൻസൺ ലിങ്ദോ, മിലാൻസിങ്, മുഹമ്മദ് റഫീഖ്, റൗളിൻ ബോർഗസ്, ഹലിചരൺ നർസാറി, സി.കെ. വിനീത്. ഫോർവേഡ്: ജെജെ ലാൽപെഖ്ലുവ, സുനിൽ ഛേത്രി, ഡാനിയൽ ലാൽഹിപുയ, റോബിൻ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.