ബർലിൻ: ശനിയാഴ്ച ഷാൽകെയുടെ വെസ്റ്റൺ മകെനീ തുടങ്ങിവെച്ച പ്രതിഷേധം ആളിപ്പടർന്ന് ജർമൻ ബുണ്ടസ് ലിഗ വേദി. അമേരിക്കയിൽ വർണവെറിയനായ പൊലീസുകാരൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ജോർജ് േഫ്ലായ്ഡിന് നീതി ആവശ്യപ്പെട്ട് ഫുട്ബാൾ ഗ്രൗണ്ടിലെ പ്രതിഷേധം ശക്തമാവുന്നു. ബുണ്ടസ് ലിഗയെ രാഷ്ട്രീയപ്രകടനങ്ങളുടെ വേദിയാക്കരുതെന്ന നിയമം ലംഘിച്ചാണ് കളിക്കാർ രംഗത്തിറങ്ങുന്നത്.
ഞായറാഴ്ച നടന്ന മത്സരങ്ങളിലെ ഗോൾനേട്ടത്തിനു പിന്നാലെയായിരുന്നു േഫ്ലായ്ഡിന് നീതി ആവശ്യപ്പെട്ടുള്ള പ്രദർശനങ്ങൾ. പാഡർബോണിനെതിരെ ഗോൾനേടിയ ബൊറൂസിയ ഡോർട്മുണ്ടിെൻറ ജാഡൻ സാഞ്ചോയാണ് ജഴ്സിയൂരി ഇന്നറിൽ ‘േഫ്ലായ്ഡിന് നീതി വേണം’ എന്ന മുദ്രാവാക്യം പ്രദർശിപ്പിച്ചത്. പിന്നാലെ അഷ്റഫ് ഹകീമിയും ഗോൾനേട്ടത്തിനു പിന്നാലെ സമാനമായ പ്രതിഷേധം പ്രകടിപ്പിച്ചു.
മറ്റൊരു മത്സരത്തിൽ യൂനിയൻ ബർലിനെതിരെ ഇരട്ട ഗോൾ നേടിയ മാർകസ് തുറാം കാൽമുട്ടിൽ കുത്തിനിന്നാണ് വംശീയതക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്. ലോകവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ചുവടുപിടിച്ചാണ് ജർമൻ ഫുട്ബാൾ മൈതാനങ്ങളും കറുത്തവർക്കെതിരെ അമേരിക്കയിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശബ്ദിച്ചത്. എൻ.ബി.എ താരങ്ങളായ സ്റ്റീഫൻ ജാക്സൺ, ലെബ്രോൺ െജയിംസ്, ടെന്നിസ് താരം കോകോ ഗഫ് എന്നിവരും കഴിഞ്ഞ ദിവസങ്ങളിൽ പരസ്യമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.