മോശം ​േഫാം: വെസ്​റ്റ്​ ബ്രോംവിച്ച്​ ​േകാച്ചിനെ പുറത്താക്കി

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്​ വെസ്​റ്റ്​ ബ്രോംവിച്ച്​ കോച്ച്​ ടോണി പുലിസിനെ പുറത്താക്കി. ലീഗിൽ മോശം ​േഫാം തുടർന്നതോടെയാണ്​ കോച്ചി​​െൻറ ​ജോലി പോയത്​​. സീസണിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലു​ തോൽവിയും ആറു സമനിലയുമായി 17ാം സ്​ഥാനത്തുള്ള വെസ്​റ്റ്​ ബ്രോംവിച്ച്​ തരംതാഴ്​ത്തൽ ഭീഷണിയിലാണ്​​.

2015ലാണ്​ ടീമി​​െൻറ പരിശീലകനായി പുലിസിനെ നിയമിക്കുന്നത്​​. കഴിഞ്ഞ വർഷം പത്താം സ്​ഥാനത്തായിരുന്നു ക്ലബ്​. സ്​റ്റോക്​​ സിറ്റി, ക്രിസ്​റ്റൽ പാലസ്​ ടീമുകളെ പരിശീലിപ്പിച്ച ടോണി പുലിസിന്​ വെസ്​റ്റ്​ ബ്രോംവിച്ച്​ ​പരിശീലക കരിയറിലെ എട്ടാം ടീമായിരുന്നു.

Tags:    
News Summary - Tony Pulis has been sacked by West Brom -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.