ന്യൂഡൽഹി: ഇന്ത്യ വേദിയാവുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ തെക്കനമേരിക്കയിൽനിന്നും ബ്രസീൽ, ചിലി, പരഗ്വേ എന്നിവർക്ക് യോഗ്യത. അണ്ടർ 17 തെക്കനമേരിക്കൻ ചാമ്പ്യൻഷിപ്പിെൻറ ഫൈനൽ റൗണ്ട് പോരാട്ടത്തിൽ ഒരു മത്സരം ബാക്കിനിൽക്കെയാണ് മൂന്ന് ടീമുകൾ ടിക്കറ്റുറപ്പിച്ചത്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി കൊളംബിയ, ഇക്വഡോർ, വെനിസ്വേല എന്നിവർ തമ്മിൽ മത്സരം മുറുകി.മേഖലയിലെ വമ്പന്മാരായ അർജൻറീനയും ഉറുഗ്വായും ആദ്യ റൗണ്ടിൽതന്നെ യോഗ്യതയില്ലാതെ പുറത്തായിരുന്നു.
ഫൈനൽ റൗണ്ടിൽ നാലിൽ മൂന്ന് ജയവും ഒരു സമനിലയുമായി ബ്രസീൽ ഒന്നും, മൂന്ന് ജയവും ഒരു തോൽവിയുമായി ചിലി രണ്ടും, രണ്ട് ജയവും രണ്ട് സമനിലയുമായി പരഗ്വേ മൂന്നും സ് ഥാനക്കാരായാണ് യോഗ്യത നേടിയത്. ഒരു ജയമുള്ള കൊളംബിയ നാല് പോയൻറുമായി നാലാം സ്ഥാനത്തുണ്ട്. ഇക്വഡോറിനും വെനിസ്വേലക്കും ഒാരോ പോയൻറാണുള്ളത്. 19ന് നടക്കുന്ന അവസാന മത്സരത്തിൽ പരഗ്വേക്കെതിരെ തോൽക്കാതിരുന്നാൽ കൊളംബിയ അനായാസം കടക്കും. അതേസമയം, തോൽവി വഴങ്ങിയാൽ ഇക്വഡോർ^വെനിസ്വേല മത്സരഫലത്തെ ആശ്രയിച്ചിരിക്കും കൊളംബിയയുടെ ഭാവി. ഒക്ടോബർ ആറ് മുതൽ 28 വരെയാണ് ലോകകപ്പ് മത്സരങ്ങൾ. കൊച്ചി അടക്കം ഇന്ത്യയിലെ ആറ് നഗരങ്ങളിലാണ് കളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.