അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: നി​ർ​മാ​ണ​ജോ​ലി​ക​ൾ​ മേ​യ്​ 15ന​കം ഒ​രു​ങ്ങും

കൊച്ചി: അണ്ടർ 17 ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഫിഫയുടെ നിർദേശമനുസരിച്ചുള്ള നിർമാണജോലികൾ മേയ് 15നുള്ളിൽ പൂർത്തിയാക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ. സ്റ്റേഡിയത്തിനുപുറെത്ത ജോലി 15 ദിവസംകൂടി നീണ്ടേക്കാം. ഏപ്രിലിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംഘാടകസമിതി ചേരും. സ്റ്റേഡിയം ഒരുക്കുന്നതിെൻറ പുരോഗതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ ദൈനംദിന നിരീക്ഷണത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്്. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ ഉറപ്പിക്കുന്നതിെൻറയും അഗ്നിസുരക്ഷ സംവിധാനങ്ങളുടെയും പണി ആരംഭിച്ചുകഴിഞ്ഞു. 

രാജ്യാന്തര മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ എണ്ണവ്യാപാര സ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ പാടില്ലാത്തതാണ്. പക്ഷേ ഇവിടെ അതും പ്രവർത്തിക്കുന്നുണ്ട്. ഒരുതീപ്പൊരി വീണാൽ എല്ലാം കത്തിച്ചാമ്പലാകും. സ്റ്റേഡിയത്തിനുചുറ്റും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഉണ്ട്. അതിലേക്കാണ് ഹോട്ടലുകാർ മത്സ്യത്തിെൻറയും മാംസത്തിെൻറയും അവശിഷ്ടങ്ങൾ തള്ളിയിരിക്കുന്നത്. സ്റ്റേഡിയത്തിെൻറ ഇടനാഴികൾ കടയുടമകൾ അടച്ചുകെട്ടുകയാണ്. മത്സരത്തിനിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ 60,000 കാണികളെ ഉടൻ ഒഴിപ്പിക്കേണ്ടിവരും. അത് കൃത്യമായി നടക്കണമെങ്കിൽ ഇടനാഴിയിൽ തടസ്സമൊന്നും പാടില്ല. സ്റ്റേഡിയത്തിൽ സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാൻറും ൈദന്യാവസ്ഥയിലാണ്. കാൽ നൂറ്റാണ്ടായി കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതിനാൽ പഴകി ദ്രവിച്ച ഉപകരണങ്ങളാണുള്ളത്. ഇതെല്ലാം നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും മോഹനൻ പറഞ്ഞു.
Tags:    
News Summary - U17 world cup kochi stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.