അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​: ഇ​ന്ത്യ​ൻ ടീം ​പോ​ർ​ചു​ഗ​ലി​ൽ; ഇ​ന്ന്​ ആ​ദ്യ പ​രി​ശീ​ല​ന മ​ത്സ​രം

ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിനു മുന്നോടിയായുള്ള പരിശീലനത്തിനായി പോർചുഗലിലെത്തിയ ഇന്ത്യൻ ടീം ചൊവ്വാഴ്ച വിക്ടോറിയ എഫ്.സിയുമായി പരിശീലന മത്സരത്തിനിറങ്ങും. ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ ആദ്യ യൂറോപ്യൻ പരിശീലന മത്സരമാണിത്. വിക്ടോറിയ എഫ്.സിക്കുശേഷം പോർചുഗലിലെ മുൻനിര ക്ലബുകളായ ബെലൻസസ്, ബെൻഫിക, എസ്റ്റോറിൽ തുടങ്ങിയവരുടെ യൂത്ത് ടീമുകളുമായി ഏറ്റുമുട്ടും. മേയ് 15 വരെ പോർചുഗലിൽ തുടരുന്ന ടീം പിന്നീട് ഫ്രാൻസിലേക്ക് തിരിക്കും. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയുടെ അണ്ടർ 17 ടീമുമായാണ് ഫ്രാൻസിലെ മത്സരം. ശേഷം, ഇറ്റലിയിലും ഹംഗറിയിലും പരിശീലനം നടത്തും.
 
Tags:    
News Summary - u17 world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.