കൊൽക്കത്ത: അണ്ടർ-17 ലോകകപ്പിനായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ ഇൗ മാസം 30ന് മുമ്പ് പൂർത്തിയാകുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ പറഞ്ഞു. കൊൽക്കത്തയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. അവസാനവട്ട ഒരുക്കങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൊച്ചിക്കൊപ്പം കൊൽക്കത്തയും 30ന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കും. കൊച്ചിയുടെ കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു. 30ന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാമെന്ന് അവർ ഉറപ്പുതന്നിട്ടുണ്ട്. താൻ വീണ്ടും അവിടെപ്പോയി പുരോഗതി വിലയിരുത്തും. എല്ലാ സ്റ്റേഡിയങ്ങളും കാണികളെ കൊണ്ട് നിറയണം. ഇതിനായി പ്രയത്നിക്കണം. ഫുട്ബാൾ ജ്വരം രാജ്യത്താകെ പടരണം. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ആദ്യ 100ൽ എത്തിയത് നല്ല വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.