മുംബൈ: ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കിൽ അണ്ടർ 17 ലോകകപ്പ് കാണാൻ ഫുട്ബാൾ ആരാധകർക്ക് അവസരം. ഒക്ടോബർ ആറു മുതൽ 28 വരെ കൊച്ചി ഉൾപ്പെടെ ആറു നഗരങ്ങൾ വേദിയാവുന്ന ലോകകപ്പിലെ ഗാലറി ടിക്കറ്റിന് വെറും 48 രൂപ മാത്രം. കൂടുതൽ ആരാധകരെ ഗാലറിയിലെത്തിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് ഫിഫ ടിക്കറ്റ് വിലയിൽ ഞെട്ടിക്കുന്ന ഇളവ് നൽകിയത്. മൂന്നു വ്യത്യസ്ത നിരക്കിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഗാലറിക്കു പുറമെ, 96, 192 എന്നിവയാണ് ഉയർന്ന ക്ലാസ് വില. ടിക്കറ്റ് ആദ്യം സ്വന്തമാക്കുന്നവർക്ക് 60 ശതമാനം ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സെമിഫൈനൽ, ഫൈനൽ ഉൾപ്പെടെ പ്രധാന മത്സരങ്ങളിലും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാവില്ലെന്ന് ഫിഫ ടൂർണമെൻറ് സംഘാടക സമിതി തലവൻ യാവിയർ സെപ്പി അറിയിച്ചു.
ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാത്രി 7.11ന് കൊൽക്കത്തയിൽ നടക്കും. 1911ലെ മോഹൻ ബഗാൻ ടീമിെൻറ ചരിത്രവിജയത്തിെൻറ സ്മരണയിലാണ് ആദ്യ ടിക്കറ്റ് വിൽപന. ചടങ്ങിലെ മുഖ്യാതിഥിയായ സ്പാനിഷ് താരം കാർലസ് പുയോൾ ഇന്നെത്തും. ഫിഫ വെബ്സൈറ്റ് വഴി ടിക്കറ്റ് സ്വന്തമാക്കാം.
ആദ്യ ഘട്ടത്തിൽ ഫൈനൽ ഉൾപ്പെടെ കൊൽക്കത്തയിലെ 10 മത്സരങ്ങളുടെ ടിക്കറ്റുകളാണ് വിൽപനക്കുള്ളത്. ഇവ ഒന്നിച്ച് മാത്രമേ സ്വന്തമാക്കാനാവൂ. 480, 960, 1920 എന്നീ നിരക്കിൽ. ജൂലൈ ഏഴിനു ശേഷം മാത്രമേ ഒാരോ മത്സരത്തിനുള്ള ടിക്കറ്റുകൾ വിൽക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.