കൊച്ചി: മൂന്ന് പരിശീലന ഗ്രൗണ്ടുകളില്‍ ഫ്ലഡ്‌ലൈറ്റ് സ്ഥാപിക്കുന്ന ജോലികള്‍ ഒഴിച്ചാല്‍ അണ്ടര്‍-17 ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട നിര്‍മാണങ്ങളെല്ലം പൂര്‍ത്തീകരിച്ചതായി സംഘാടക സമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ.
അവശേഷിക്കുന്ന ജോലികള്‍ ഒരാഴ്ചക്കകം പൂർത്തിയാക്കും. സംഘാടക സമിതി രൂപവത്കരണത്തിനുശേഷം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യവേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പുല്‍ത്തകിടി നിര്‍മാണം, ഡ്രെയിനേജ്, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, പ്ലംബിങ്, മത്സര ഏരിയ നവീകരണം, എയര്‍കണ്ടീഷന്‍, സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, വൈദ്യൂതികരണ ജോലികള്‍, അഗ്നിശമന സംവിധാനം, ഗാലറികളില്‍ കസേര സ്ഥാപിക്കല്‍ തുടങ്ങിയ ജോലികളെല്ലാം പൂര്‍ത്തിയാക്കി. രാജ്യം ആദ്യമായി അണ്ടര്‍-17 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുേമ്പാൾ സംസ്ഥാനത്തിന് ലഭിച്ച അസുലഭ അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ടൂര്‍ണമെൻറ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി, മന്ത്രി എ.സി മൊയ്തീന്‍, കെ.വി തോമസ് എം.പി, എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, മേയര്‍ സൗമിനി ജെയിന്‍, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എഫ്.എ പ്രസിഡൻറ് കെ.എം.ഐ മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി ദാസന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.